ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് : വ്യാജ വാര്‍ത്തകളെ നേരിടാന്‍ പ്രത്യേക ഓപ്പറേഷന്‍ സെന്‍ററുമായി മെറ്റ - Meta Operations Centre

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രത്യേക ഓപ്പറേഷന്‍ സെന്‍റര്‍ തുറക്കാന്‍ ഫേസ്‌ബുക്ക് മാതൃ കമ്പനിയായ മെറ്റ. തെറ്റായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ വിദഗ്‌ധരെ നിയോഗിക്കും.

Elections Operations Center  Lok Sabha Elections 2024  Social Media in Elections  Meta working in Elections
Meta Gears Up for Lok Sabha Polls
author img

By ETV Bharat Kerala Team

Published : Mar 19, 2024, 7:30 PM IST

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യയില്‍ പ്രത്യേക തെരഞ്ഞെടുപ്പ് ഓപ്പറേഷന്‍ സെന്‍റര്‍ തുറക്കുമെന്ന് ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ. തങ്ങളുടെ ആപ്പുകളിലെ അപകടകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും അവയെ നിയന്ത്രിക്കാനും വിദഗ്‌ധരെ നിയോഗിക്കും. എഐ സൃഷ്‌ടിച്ച വ്യാജവും കൃത്രിമവുമായ ഉള്ളടക്കം തടയുക എന്നതും ഓപ്പറേഷന്‍ സെന്‍ററിന്‍റെ ലക്ഷ്യമാണ്.

"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 18-ാമത് പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, തെറ്റായ വിവരങ്ങൾ പരിമിതപ്പെടുത്താനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നതിനുമായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ മെറ്റ തുടരും" - കമ്പനി പ്രസ്‌താവനയില്‍ പറഞ്ഞു.

GenAI പോലുള്ള പുതിയ സാങ്കേതികവിദ്യകളെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനും, AI ഉള്ളടക്കങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതിക മാനദണ്ഡങ്ങളുടെ കാര്യത്തില്‍ തങ്ങളുടെ പങ്കാളികളുമായി സഹകരിക്കുന്നതിനും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ AI ഉള്ളടക്കം പ്രചരിപ്പിക്കുന്നതും തടയാന്‍ ടെക് ഉടമ്പടിയിലൂടെ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റ പറഞ്ഞു.

ആഗോളതലത്തിൽ മെറ്റയുടെ 40,000 ത്തോളം ജീവനക്കാര്‍ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. 2016 മുതൽ ഈ മേഖലയില്‍ 20 ബില്ല്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം, ത്രെഡ്‌സ് എന്നിവയിലെ ഉള്ളടക്കം അവലോകനം ചെയ്യാന്‍ 15,000 പേരെ നിയോഗിച്ചിട്ടുണ്ട്. 20 ഇന്ത്യൻ ഭാഷകൾ ഉൾപ്പടെ 70-ലധികം ഭാഷകളില്‍ ഇത് നടപ്പാക്കി. വോളണ്ടറി കോഡ് ഓഫ് എത്തിക്‌സിലൂടെ തങ്ങൾ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും, അതിലൂടെ തങ്ങൾ നിയമവിരുദ്ധമായ ഉള്ളടക്കം ഫ്ലാഗ് ചെയ്യുന്നതിന് ഉയർന്ന മുൻഗണന നല്‍കുന്നതായും മെറ്റ പറഞ്ഞു.

നോ വാട്ട് ഈസ് റിയല്‍ (Know What’s Real) എന്ന 8 ആഴ്‌ച നീണ്ടുനിൽക്കുന്ന സുരക്ഷ ക്യാമ്പയിന്‍ ഫെബ്രുവരി മുതല്‍ തന്നെ തങ്ങള്‍ നടത്തിവരുന്നതായും മെറ്റ അറിയിച്ചു. ഡിജിറ്റൽ ബെസ്‌റ്റ് പ്രാക്‌ടീസുകളും ലഭ്യമായ സുരക്ഷ ടൂളുകളും ഉപയോഗിച്ച് വാട്‌സ്‌ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയിലെ തെറ്റായ ഉള്ളടക്കങ്ങള്‍ തിരിച്ചറിയുന്നതിനും, അവ പരിഹരിക്കുന്നതിനും ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിലാണ് ക്യാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംശയാസ്‌പദമായതോ കൃത്യതയില്ലാത്തതോ ആയ വിവരങ്ങൾ വാട്‌സ്‌ആപ്പ് ടിപ്‌ലൈനുകളിലേക്ക് അയച്ച് അവയുടെ നിജസ്‌ഥിതി പരിശോധിക്കാനും ക്യാമ്പയിനിലൂടെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

Also Read: 'ആളറിഞ്ഞ് വോട്ട് നല്‍കാം'; സ്ഥാനാർഥികളെക്കുറിച്ച്‌ കൂടുതലറിയാൻ 'കെവൈസി' ആപ്പ്

വൈറലിറ്റി (പെട്ടെന്ന് വൈറലാകല്‍) ഒഴിവാക്കാന്‍ വാട്‌സ്‌ആപ്പില്‍ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യല്‍ പരിമിതപ്പെടുത്തുന്നത് തുടരുമെന്നും മെറ്റ പറഞ്ഞു. ഒരു തവണ ഫോർവേഡ് ചെയ്യപ്പെട്ടതായ ഏത് സന്ദേശവും ഒരു സമയത്ത് ഒരു ഗ്രൂപ്പിലേക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ കഴിയൂ. നേരത്തെ ഈ പരിധി അഞ്ചായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.