ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗം അവസാനിച്ചു. പ്രതിപക്ഷത്തിനിരിക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. ഡല്‍ഹിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ യോഗത്തില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചു.
ഇന്ത്യ മുന്നണി കൂടുതല്‍ ശക്തമാക്കുമെന്നും ഭരണഘടനയുടെ സംരക്ഷണത്തിനായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരായ ജനവിധിയില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളും. ശക്തമായ പ്രതിപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും ഫാസിസത്തിനെതിരായ പോരാട്ടം സഖ്യം കടുപ്പിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് എന്‍ഡിഎ. അവകാശവാദമുന്നയിച്ച് നേതാക്കള്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് കത്ത് നല്‍കും.
Also Read: യുപിയിൽ ഇന്ത്യാസഖ്യം മുന്നേറിയതെവിടെ, എങ്ങനെ? സമഗ്ര ഫലം ഒറ്റ ക്ലിക്കിൽ