ETV Bharat / bharat

ജനനം കര്‍ഷക കുടുംബത്തില്‍ ; ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളില്‍ ഉയര്‍ത്തിയത് വന്‍ വ്യവസായ ശൃംഖല - Ramoji Rao Passes Away

കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിച്ച റാമോജി റാവു ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖല പടുത്തുയര്‍ത്തിയ വ്യക്തിത്വമാണ്

RAMOJI RAO  RAMOJI FILM CITY  റാമോജി റാവു  റാമോജി റാവു അന്തരിച്ചു
RAMOJI RAO (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 10:08 AM IST

Updated : Jun 8, 2024, 12:03 PM IST

ഹൈദരാബാദ് : നിർമ്മാതാവ്, മാധ്യമ സംരംഭകൻ, വിദ്യാഭ്യാസ-പത്ര പ്രവർത്തകൻ എന്നിങ്ങനെ പലവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു റാമോജി റാവു. 1936 നവംബർ 16-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാമോജി റാവു ജനിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ പുതിയ കാര്യങ്ങൾ പഠിക്കാനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

റാമോജിയുടെ ബിസിനസിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്‌ മാർഗദർശി ചിറ്റ്ഫണ്ട്സിലൂടെയായിരുന്നു. മൂല്യങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുത്ത പ്രസ്ഥാനം വിജയപാതയിൽ മുന്നേറി. തുടര്‍ന്ന് വ്യത്യസ്‌തമായ നിരവധി മേഖലകളില്‍ വിജയം നേടിയ അദ്ദേഹം ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് പടുത്തുയര്‍ത്തിയത്.

1996-ലാണ് അദ്ദേഹം ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി സ്ഥാപിക്കുന്നത്. ഈനാട് പത്രം, ഇടിവി നെറ്റ്‌വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, ഉഷാകിരണ്‍ മുവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, പ്രിയ ഫുഡ്‌സ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറി.

അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ യാത്രയിലെ ഒരു നാഴികക്കല്ലാണ് ഇടിവി ചാനൽ ശൃംഖല. 1995-ലാണ് ഇടിവി നെറ്റ്‌വർക്കിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. വ്യത്യസ്‌ത ഭാഷകളില്‍ 12 ചാനലുകളായിരുന്നു ഇടിവി നെറ്റ്‌വര്‍ക്കിന് കീഴില്‍ ആദ്യം സംപ്രേഷണം ആരംഭിച്ചത്. അറിവിനൊപ്പം വിനോദവും പകര്‍ന്ന് ഇവ ജനപ്രിയത കൈവരിച്ചു.

ചാനലുകൾക്ക് പുറമേ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള തെലുഗു ദിനപത്രമായ ഈനാടുവിന്‍റെ ഉടമസ്ഥതയും അദ്ദേഹത്തിനുണ്ട്. സ്‌പോർട്‌സ്, സിനിമ നിരൂപണങ്ങൾ, ബിസിനസ്, കരിയർ, രാഷ്ട്രീയ വാർത്തകൾ, നഗരത്തിൻ്റെ സമകാലിക കാര്യങ്ങൾ തുടങ്ങി രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന വാർത്തകളും ഉൾക്കൊള്ളുന്ന പത്രമാണിത്. വായനക്കാരിലേക്ക് മികച്ച വിവരങ്ങൾ എത്തിക്കുന്ന ഏറ്റവും മികച്ച പത്രമാകാന്‍ ഈനാടുവിനായി.

റാമോജി റാവുവിൻ്റെ പ്രത്യയശാസ്ത്രവും സിനിമയെയും പത്രപ്രവർത്തനത്തെയും കുറിച്ചുള്ള അറിവും 'ഉഷാകിരൺ മൂവീസ്' ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം യുവ പ്രേക്ഷകരെ ആകർഷിക്കുന്ന മികച്ച വിനോദ സിനിമകളും ഉഷാകിരൺ മുവീസിന്‍റെ ബാനറില്‍ പുറത്തെത്തിയിട്ടുണ്ട്.

തെലുഗു സിനിമയിൽ നാല് ഫിലിം ഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും റാമോജി റാവു നേടി. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016-ൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.

ALSO READ : രാമോജി ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഉടമയുമായ രാമോജി റാവു അന്തരിച്ചു - Ramoji Rao Passes Away

Last Updated : Jun 8, 2024, 12:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.