ETV Bharat / bharat

മസാല ബോണ്ട് : ഇഡിയെ ഭയക്കുന്നത് എന്തിന് ?, ചോദ്യവുമായി ഹൈക്കോടതി - Highcourt Against Kiifb

മസാല ബോണ്ട് കേസില്‍ കിഫ്ബിക്ക് നേരെ ചോദ്യശരങ്ങളുമായി ഹൈക്കോടതി

Tags: *  Enter here.. Masa bond ED questioned KIIFB  Why fear ED summons  ഇഡിയെ ഭയക്കുന്നത് എന്തിന്  സാവകാശം തേടി കിഫ്ബി
Why fear ED summons? High Court asked to KIIFB
author img

By ETV Bharat Kerala Team

Published : Jan 25, 2024, 2:07 PM IST

Updated : Jan 25, 2024, 2:16 PM IST

എറണാകുളം : മസാല ബോണ്ട് കേസന്വേഷണത്തിൽ ഇ.ഡി സമൻസിനെ ഭയക്കുന്നതെന്തിനെന്ന് കിഫ്ബിയോട് ഹൈക്കോടതി. സമൻസിന് മറുപടി നൽകുകയല്ലേ വേണ്ടതെന്നും അന്വേഷണം തടസ്സപ്പെടുത്തില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മസാല ബോണ്ട് കേസ് അന്വേഷണം നിശ്ചലമാക്കാൻ ശ്രമിക്കുന്നുവെന്ന ഇ.ഡി സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ കിഫ്ബി സാവകാശം തേടി (Masala bond ED questioned KIIFB).

പ്രാഥമികാന്വേഷണത്തിന് വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചു. പക്ഷേ സാക്ഷ്യപ്പെടുത്തിയ രേഖകളാണ് ആവശ്യപ്പെടുന്നത്, അന്വേഷണത്തിന്‍റെ പേരിൽ ഫണ്ടിംഗ് ഏജൻസിയായ തങ്ങളുടെ ഉദ്യോഗസ്ഥരെ ഇ.ഡി ഉപദ്രവിക്കുകയാണെന്നും കlഫ്ബിയുടെ അഭിഭാഷകൻ വ്യക്തമാക്കി(Why fear ED summons?).

മസാല ബോണ്ട് കേസ് അന്വേഷണം നിശ്ചലമാക്കാൻ ശ്രമിക്കുന്നുവെന്ന ഇ.ഡി സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ കിഫ്ബി സാവകാശം തേടിയതിനെ തുടർന്ന് സമൻസ് ചോദ്യം ചെയ്തുള്ള കിഫ്ബി സി.ഇ.ഒ യുടെ ഹർജി ഹൈക്കോടതി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി(High Court questions KIIFB).

ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ദിനംപ്രതി കൈകാര്യം ചെയ്യുന്നുണ്ട്. പല പ്രമുഖരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും അന്വേഷണവുമായി കിഫ്ബി സഹകരിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ഇഡി അറിയിച്ചത്. സാധ്യമായ വഴികളിലൂടെയൊക്കെ അന്വേഷണം നിശ്ചലമാക്കാനാണ് കിഫ്ബിയുടെ ശ്രമം. പത്തുമാസത്തിലേറെയായി പലതവണ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി.

ആവശ്യപ്പെട്ട രേഖകള്‍ പോലും കിഫ്ബി നല്‍കുന്നില്ലെന്നും സമന്‍സ് ചോദ്യം ചെയ്തുള്ള കിഫ്ബി ഹര്‍ജി തള്ളണമെന്നും ഇഡി സത്യവാങ്മൂലത്തിലൂടെ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരാക്കിയ രേഖകൾ തന്നെയാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്നാണ് സമൻസ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കിഫ്ബിയുടെ വാദം.

അതേസമയം കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് കഴിഞ്ഞ ദിവസം ഇഡിക്ക് മറുപടി നൽകി. ഈ കേസിൽ നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന ഇ.ഡി നോട്ടീസിനാണ് ഐസക് മറുപടി നൽകിയത്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല. മുഖ്യമന്ത്രി ചെയർമാനായ പതിനേഴംഗ ഡയറക്‌ടര്‍ ബോർഡാണ് തീരുമാനമെടുത്തത് (Thomas Isaac Replys ED Notice).

Also Read: മസാല ബോണ്ട്‌ : ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കേസിനെ നിയമപരമായി നേരിടും : തോമസ് ഐസക്

ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് തനിക്കുള്ളതെന്നും ഐസക് മറുപടിയിൽ വ്യക്തമാക്കി. ഇത് ആദ്യമായാണ് മസാല ബോണ്ട് കേസിൽ ഐസക് ഇഡിക്ക് മറുപടി നൽകുന്നത്.

Last Updated : Jan 25, 2024, 2:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.