മുംബൈ : മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ (Maratha Reservation Bill). വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനത്തിന്‍റെ സംവരണമാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ ചൊവ്വാഴ്‌ച ഏകകണ്‌ഠമായാണ് ഇത് പാസാക്കിയത്.
റിട്ടയേർഡ് ജസ്‌റ്റിസ് സുനിൽ ഷുക്രേ അധ്യക്ഷനായ കമ്മിറ്റിയാണ് മറാത്ത സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പരിശോധിച്ച് ബൃഹത്തായ റിപ്പോർട്ട് തയ്യാറാക്കി വെള്ളിയാഴ്‌ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് സമർപ്പിച്ചത്. കമ്മീഷന്‍ സംസ്ഥാനവ്യാപകമായി സർവേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.