ഹൈദരാബാദ്: ഹുസൈന്‍ സാഗറിലെ ഒരു ബാലിക താന്‍ ജലയാനങ്ങള്‍ തുഴയാന്‍ പഠിക്കട്ടെയെന്ന് മാതാപിതാക്കളോട് ചോദിച്ചു. ആദ്യം അവര്‍ക്ക് തെല്ല് ദുഃഖം തോന്നി. മകളുടെ ആരോഗ്യ കാര്യമോര്‍ത്താണ് അവര്‍ ആശങ്കപ്പെട്ടത്. എന്നാല്‍ അവര്‍ പക്ഷേ അതിന്‍റെ പേരില്‍ മകളെ തടയാന്‍ മുതിര്‍നില്ല.
ഇപ്പോഴിതാ ഈ പെണ്‍കുട്ടി ദേശീയ രാജ്യാന്തര-തലങ്ങളില്‍ പഠനത്തിലും പ്രകടനത്തിലും തന്‍റെ കരുത്ത് കാട്ടിയിരിക്കുകയാണ്. പോര്‍ച്ചുഗലില്‍ അടുത്തിടെ നടന്ന തുഴച്ചിൽ മത്സരത്തിലേക്ക് മാന്യ റെഡ്ഡി എന്ന ഈ പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകമെമ്പാടും നിന്ന് 140 പേരാണ് ഈ മത്‌സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് രണ്ട് പേരാണ് മത്സരത്തിന് നിയോഗിക്കപ്പെട്ടത്. ഇവരില്‍ ഒരാള്‍ മാന്യ റെഡ്ഡി ആയിരുന്നു.
മാന്യ റെഡ്ഡിയുടെ അച്‌ഛന്‍ സുനില്‍ ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റാണ്. അമ്മ ഡോ. ദീപ്‌തി റെഡ്ഡി ഫിസിയോ തെറാപ്പിസ്‌റ്റും. ഇപ്പോള്‍ മാന്യ ഓക്ക് റിഡ്‌ജ് ഇന്‍റര്‍നാണഷൺ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കുട്ടിക്കാലം മുതല്‍ തന്നെ പഠനത്തിലും നീന്തലിലും അതീവ സമര്‍ത്ഥ. കോവിഡ് കാലത്ത് സെക്കന്തരാബാദ് സെയിലിങ് ക്ലബ്ബില്‍ നടന്ന ഒരു ക്യാമ്പില്‍ പങ്കെടുത്തതോടെയാണ് തുഴച്ചില്‍കാരിയാകാനുള്ള ആഗ്രഹം ഉടലെടുത്തത്. മാതാപിതാക്കളോടെ സമ്മതത്തോടെ ഇത് സാധിച്ചെടുക്കുകയും ചെയ്‌തു.
ഒപ്‌ടിമിസ്‌റ്റ് എന്ന വള്ളത്തിലായിരുന്നു അവളുടെ ആദ്യ മത്സരം. ഇതില്‍ വെള്ളിമെഡല്‍ നേടി. പിന്നീട് അമേരിക്കയിൽ പോയി പരിശീലനം നടത്തി. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. തായ്‌ലന്‍ഡിലും ലങ്കാവിയിലും നടന്ന ഏഷ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലും മലേഷ്യന്‍ നടന്ന രാജ്യാന്തര മത്സര തുഴച്ചിലിലും ഇവള്‍ പങ്കെടുത്തു. ഷില്ലോങ്ങില്‍ അടുത്തിടെ നടന്ന ദേശീയ തുഴച്ചില്‍ മത്‌സരത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. നിലവില്‍ രാജ്യത്തെ തുഴച്ചില്‍ രംഗത്ത് മൂന്നാം സ്ഥാനക്കാരിയാണ് മാന്യ റെഡ്ഡി.
മാന്യയുടെ വിജയത്തില്‍ അമ്മ ദീപ്‌തി റെഡ്ഡിയുടെ പങ്ക് നിസ്‌തുലമാണ്. ഓരോ മത്‌സരം നടക്കുമ്പോഴും സ്വന്തം ജോലി ഒഴിവാക്കി ആശുപത്രി അടച്ചിട്ട ശേഷമാണ് മകള്‍ക്കൊപ്പം അവര്‍ പോകുന്നത്. താന്‍ ഇപ്പോഴിവിടെ എത്തി നില്‍ക്കാന്‍ കാരണം ഒളിമ്പിക് കായികതാരം നേത്രകുമാരന്‍ ആണെന്നും മാന്യ റെഡ്ഡി വ്യക്തമാക്കുന്നു.