ആന്ധ്രപ്രദേശ്: അംബേദ്‌കർ കോണസീമയിലെ കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ 14 പേർക്ക് പരിക്ക്. അമലാപുരം ടൗണിലെ രാവുലചെരുവിലുള്ള പാർപ്പിട കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ്. ഇവിടെ അനധികൃതമായി പടക്കങ്ങൾ നിർമ്മിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരിക്കേറ്റവരെ അമലപുരം ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുനില കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. സ്ഥലം എംഎൽഎ അയ്ത്തബത്തുല ആനന്ദ റാവുവും അമലാപുരം ടൗൺ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: ആന്ധ്രയിലെ മരുന്ന് കമ്പനിയില്‍ റിയാക്‌ടര്‍ പൊട്ടിത്തെറിച്ചു; 16 പേര്‍ക്ക് ദാരുണാന്ത്യം