ന്യൂഡല്‍ഹി : ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും, ഈസ്റ്ററും അവധി ദിവസമായിരിക്കും.
ഇതിനിടയില്‍ ശനിയാഴ്‌ച (മാര്‍ച്ച് 30) മാത്രം പ്രവൃത്തി ദിനം ആയിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഈസ്റ്റർ ദിനത്തിലെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടുകയായിരുന്നു എന്നാണ് വിവരം (Manipur Easter controversy).
പ്രതിഷേധം രൂക്ഷമായതോടെയാണ് മണിപ്പൂർ സർക്കാരിന്‍റെ തീരുമാനം. 31ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണമെന്നായിരുന്നു സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.
സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളിലെ ഓഫിസുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് മാർച്ച് 30 (ശനി), 31 (ഞായർ) എന്നിവ പ്രവൃത്തിദിവസമായി പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞിരുന്നത്. ഗവർണറുടെ പേരിലാണ് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത് (Manipur Easter controversy). മാർച്ച് 27നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്തെ 32ലക്ഷം വരുന്ന ജനസംഖ്യയിൽ 41 ശതമാനവും ക്രിസ്ത്യാനികളാണ്.