ETV Bharat / bharat

കുടുംബ ചടങ്ങിനിടെ പാട്ട് നിര്‍ത്തിയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടി

brother  axe  murder  വെട്ടിക്കൊന്നു
Man killed brother with axe for turning off music at family function
author img

By PTI

Published : Mar 10, 2024, 6:21 PM IST

സത്‌ന : കുടുംബ ചടങ്ങിനിടെ പാട്ട് ഓഫാക്കിയതിന് സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം. സംഭവത്തില്‍ രാജ്‌കുമാർ കോൾ (30) എന്നയാളെ അറസ്റ്റ് ചെയ്‌തതായി കോത്തി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്‌ച രാത്രി രാജ്‌കുമാറിന്‍റെ സഹോദരൻ രാകേഷ് (35) വീട്ടിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ രാജ്‌കുമാര്‍ സൗണ്ട് സിസ്റ്റത്തിൽ പാട്ട് വെക്കുകയും നൃത്തം ചെയ്യുകയും ചെയ്‌തു. പിന്നീട് രാകേഷ് പാട്ട് ഓഫ് ചെയ്‌തു. തനിക്ക് ഇനിയും നൃത്തം ചെയ്യണമെന്ന് രാജ്‌കുമാര്‍ പറഞ്ഞെങ്കിലും സഹോദരന്‍ സമ്മതിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി.

കുപിതനായ രാജ്‌കുമാർ രാകേഷിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. രാകേഷ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടുവെന്ന് സ്റ്റേഷൻ ഇൻചാർജ് രൂപേന്ദ്ര രാജ്‌പുത് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു കലുങ്കിന് സമീപം വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

Also Read : കട്ടപ്പന ഇരട്ടക്കൊലപാതകം : മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുനിന്ന് പാൻ്റും ബെൽറ്റും കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.