ETV Bharat / bharat

സോഷ്യൽ മീഡിയയിൽ സ്‌ത്രീയുടെ അശ്ലീല വീഡിയോകൾ പോസ്‌റ്റ് ചെയ്‌തു; 20 കാരന്‍ അറസ്‌റ്റില്‍ - OBSCENE VIDEOS POSTED ON INSTAGRAM - OBSCENE VIDEOS POSTED ON INSTAGRAM

ഇന്‍സ്‌റ്റഗ്രാമില്‍ സ്ത്രീയുടെ അശ്ലീല ചാറ്റുകളും വീഡിയോകളും പോസ്‌റ്റ് ചെയ്‌തതിന് 20-കാരനെ ഗോവ പോലീസ് അറസ്‌റ്റ് ചെയ്‌തു.

GOA NEWS  OBSCENE VIDEO CASE  20 YEARS OLD ARRESTED IN GOA
REPRESENTATIVE IMAGE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 5:36 PM IST

പനാജി: സോഷ്യൽ മീഡിയയിൽ സ്ത്രീയുടെ അശ്ലീല വീഡിയോകൾ പോസ്‌റ്റ് ചെയ്‌തതിന് 20-കാരന്‍ ഗോവ പൊലീസിന്‍റെ പിടിയില്‍. അന്വേഷണത്തിനൊടുവിൽ സൗത്ത് ഗോവയിലെ കനാക്കോണ താലൂക്കിൽ താമസിക്കുന്ന വിനയ് ഗാവോങ്കറിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌ത്.

ഏപ്രിലിൽ പ്രതിയുടെ ഇൻസ്‌റ്റഗ്രാം ഹാൻഡിലിനെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്‌ട് പ്രകാരമാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. പ്രതി വ്യാജ പേര് ഉപയോഗിച്ച് ഇൻസ്‌റ്റഗ്രാം ഹാൻഡിൽ ഉണ്ടാക്കുകയും പരാതിക്കാരിയായ മർഗോ നഗരവാസിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പിന്നീട് പരാതിക്കാരിയുടെ അശ്ലീല ചാറ്റുകളും വീഡിയോകളും ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇന്‍ഡസ്‌ട്രിയല്‍ ട്രയിനിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായ പ്രതി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ ഫോണിൽ നിന്ന് ഇരയുടെ ചാറ്റുകളും അശ്ലീല വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും അവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും സൂപ്രണ്ട് രാഹുൽ ഗുപ്‌ത പറഞ്ഞു.

വീഡിയോ ചാറ്റുകളിലോ മറ്റേതെങ്കിലും തരത്തിലുള്ള ആശയവിനിമയത്തിലോ ഏർപ്പെടുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിലെ അക്കൗണ്ടിൻ്റെ ആധികാരികത ആളുകൾ പരിശോധിക്കണമെന്ന് എസ്‌പി അഭ്യർത്ഥിച്ചു.

ALSO READ: ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അടിയന്തര ലാൻഡിങ് നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.