ETV Bharat / bharat

കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനെ കയ്യേറ്റം ചെയ്യാൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ - MAN HANDLING UNION MINISTER

author img

By ETV Bharat Kerala Team

Published : Aug 31, 2024, 10:54 PM IST

ബിഹാറിലെ ബെഗുസാരായിയിൽ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനെ മർദിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജനസമ്പർക്ക പരിപാടിയിലായിരുന്നു കയ്യേറ്റ ശ്രമം.

CENTRAL MINISTER GIRIRAJ SINGH  BIHAR BJP  കേന്ദ്രമന്ത്രി കയ്യേറ്റശ്രമം  ബിഹാർ ബെഗുസാര മണ്ഡലം
Representative Image (ETV Bharat)

പാട്‌ന: ബിഹാറിലെ ബെഗുസാരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ചയാണ് സംഭവം. ഗിരിരാജ് സിങ്ങിന്‍റെ മണ്ഡലമാണ് ബെഗുസാര. ഇവിടെ നടന്ന ജനതാ ദർബാർ പരിപാടിയിലാണ് കയ്യേറ്റ ശ്രമം നടന്നത്.

പരിപാടിക്കിടെ ഗിരിരാജ് സിങ് ജനങ്ങളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കുകയായിരുന്നു. അതിനിടയിലാണ് താടിവളർത്തിയ മുസ്ലിം വേഷധാരിയായ ഒരാൾ വേദിയിലെത്തുന്നത്. നിവേദനം നൽകിയ ശേഷം ഇയാൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ തുടങ്ങി. ഇയാൾ തന്നെ ശാരീരികമായി ആക്രമിക്കാൻ പോകുകയായിരുന്നുവെന്നും വ്യക്തി ഉചിതമായ രീതിയിലല്ല സംസാരിച്ചതെന്നും ഗിരിരാജ് സിങ് പറഞ്ഞു.

പരിപാടിക്കെത്തിയ മറ്റുള്ളവരാണ് ഇയാളെ കീഴടക്കിയത്. പിന്നീട് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതി ഇപ്പോൾ പൊലീസ് കസ്‌റ്റഡിയിലാണ്. വിഷയത്തിൽ അന്വേഷണം നടന്ന് വരികയാന്നെനും പൊലീസ് സൂപ്രണ്ട് മനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ആക്രമണങ്ങളിൽ താൻ ഭയപ്പെടാൻ പോകില്ലെന്ന് ഗിരിരാജ് സിങ് എക്‌സിൽ കുറിച്ചു.

Also Read:ബംഗാള്‍ മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാന്‍ ഗൂഢാലോചന; സ്‌ത്രീകള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.