ETV Bharat / bharat

സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തില്‍ 23കാരനെ വെടിവച്ച് കൊന്ന സംഭവം; പ്രതി പിടിയില്‍ - Kalindi Kunj Murder Accused Arrest

കാളിന്ദി കുഞ്ചിലെ കടയ്‌ക്കുള്ളില്‍ വച്ച് ജൂണ്‍ 21നാണ് 23കാരൻ വെടിയേറ്റ് മരിച്ചത്.

Kalindi Kunj  ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു  യുവാവ് വെടിയേറ്റു മരിച്ചു  Shot Dead In Delhi
Representative image (ETV Bharat)
author img

By ANI

Published : Jun 23, 2024, 1:40 PM IST

ന്യൂഡൽഹി: കാളിന്ദി കുഞ്ചിലെ കടയ്‌ക്കുള്ളില്‍ 23കാരൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഫിറോസ് എന്നയാളാണ് പിടിയിലായത്. കൊല്ലപ്പെട്ട സെയിദ് എന്ന യുവാവുമായി വ്യാപാര രംഗത്ത് ഇടപാടുകള്‍ നടത്തിയിരുന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ജൂണ്‍ 21) കേസിനാസ്‌പദമായ സംഭവം. ന്യൂഡല്‍ഹിയിലെ ജയ്‌തൻപൂർ എക്‌സ്‌റ്റൻഷനിലെ അടഞ്ഞുകിടന്ന കടയ്‌ക്കുള്ളില്‍ വച്ചാണ് 23കാരൻ കൊല്ലപ്പെടുന്നത്. കടയ്ക്കുളളിൽ നിന്ന് വെടിയൊച്ച കേട്ട പ്രദേശവാസികളായിരുന്നു വിവരം കാളിന്ദി കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സെയിദിന്‍റെ നെഞ്ചിലാണ് വെടിയേറ്റതെന്ന് പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും വെടിയുണ്ടകളും അന്വേഷണ സംഘത്തിന് ലഭിച്ചു. മരിച്ച സെയിദ് എ ടു ഇസഡ് പ്രോപ്പര്‍ട്ടീസ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന സ്ഥലകച്ചവടക്കാരൻ ആണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

സെയിദിന് ഫിറോസുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Also Read: 13കാരിയെ കൊന്നത് അശ്ലീല വീഡിയോയ്‌ക്ക് അടിമയായ പിതാവ് ; അരുംകൊല പീഡനത്തിനിടെയെന്ന് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.