ETV Bharat / bharat

'ജനാധിപത്യം അപകടകരമല്ല, മതനിരപേക്ഷത മോശമാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല'; മമത ബാനർജി

author img

By PTI

Published : Feb 18, 2024, 12:35 PM IST

ഇന്ത്യൻ ഭരണഘടന ജനങ്ങളുടേതും ജനങ്ങളാലും ജനങ്ങൾക്ക് വേണ്ടിയുമുളളതാണെന്ന് മമത ബാനർജി

Mamata Banerjee  constitution and Democracy  മമത ബാനർജി  ഇന്ത്യൻ ഭരണഘടന  മതനിരപേക്ഷതയും ജനാധിപത്യവും
West Bengal CM Mamata Banerjee

കൊൽക്കത്ത : മതനിരപേക്ഷത മോശമാണെന്നോ ജനാധിപത്യം അപകടകരമാണെന്നോ ആരെങ്കിലും പറഞ്ഞാൽ അത്‌ അംഗീകരിക്കാനാകില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ഫെഡറലിസം പൂർണമായും ബുൾഡോസർ ചെയ്‌തിരിക്കുന്നെന്നും പല സംസ്ഥാനങ്ങൾക്കും ജിഎസ്‌ടിയുടെ ഓഹരികൾ ലഭിക്കുന്നില്ലെന്നും മമത ആരോപിച്ചു. ദി ടെലിഗ്രാഫ് ദേശീയ സംവാദത്തിൽ 'ഇന്ത്യയ്ക്ക് ഒരു പുതിയ ഭരണഘടന ആവശ്യമില്ലെന്ന് ഈ രാജ്യം വിശ്വസിക്കുന്നു' എന്ന വിഷയത്തിൽ ശനിയാഴ്‌ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (West Bengal CM Mamata Banerjee About Constitution And Democracy).

മതേതരത്വം മോശമാണെന്നും സമത്വം ചിന്തിക്കാൻ പറ്റാത്തതാണെന്നും ജനാധിപത്യം അപകടമാണെന്നും ഫെഡറൽ ഘടന ദുരന്തമാണെന്നും ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാൻ നമുക്ക് കഴിയില്ല. ഭരണഘടന മാറ്റണമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തെയോ ഏതെങ്കിലും കാഴ്‌ചപ്പാടിനെയോ തൃപ്‌തിപ്പെടുത്താനാണെന്നും മമത അഭിപ്രായപ്പെട്ടു.

കൂടാതെ ഇന്ത്യ ഒരു പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലേക്ക് പോകുകയാണോ എന്നും മമത ബാനർജി ചോദിച്ചു. ഭരണഘടനയുടെ ആത്മാവ് അതിൻ്റെ ആമുഖമാണെന്നും ജനാധിപത്യം, ഫെഡറലിസം, മതേതരത്വം എന്നിവ മുൻനിർത്തിയാണ് രാജ്യത്തിൻ്റെ ഭരണഘടന തയ്യാറാക്കിയതെന്നും മമത വ്യക്തമാക്കി.

മൗലികാവകാശങ്ങളും രാജ്യത്തിൻ്റെ പരമാധികാരവും തമ്മിലുള്ള സന്തുലിതാവസ്ഥ തകർക്കരുത്. ഭരണഘടന നിയന്ത്രിക്കുന്നത് ഏജൻസിക്ക് വേണ്ടിയാണെങ്കിൽ ഞങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഭരണഘടന ജനങ്ങളുടേതും ജനങ്ങളാലും ജനങ്ങൾക്കു വേണ്ടിയുളളതാണെന്നും മമത പറഞ്ഞു.

തനിക്ക് സംസാരിക്കാൻ അവകാശമില്ലെന്നും താൻ ശക്തമായി സംസാരിച്ചാൽ നാളെ ഇഡി(Enforcement Directorate) തന്‍റെ വീട്ടിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിങ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരോടൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ ഇത്രയും 'നല്ല പ്രധാനമന്ത്രിയെ' കണ്ടിട്ടില്ലെന്നും മമത പരിഹാസ സ്വരത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചു.

തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ മര്യാദകൾ പാലിക്കുന്നുണ്ടെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും തൻ്റെ പാർട്ടി ബഹുമാനിക്കുന്നുവെന്നും മമത വ്യക്തമാക്കി. ബംഗാളിൽ നിന്നാണ് ഡോ.ബി ആർ അംബേദ്‌കർ ഭരണഘടന നിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും എല്ലാ പൗരന്മാർക്കും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ശക്തമായ ജനാധിപത്യത്തിന് അടിത്തറയിട്ടത് അദ്ദേഹത്തിൻ്റെ ആദർശങ്ങളും കാഴ്‌ചപ്പാടുകളുമാണെന്നും മമത അഭിപ്രായപ്പെട്ടു.

വിശാലമായ രാജ്യത്തിൻ്റെ സംസ്‌കാരം, ഭാഷ, മതം, സമുദായം എന്നിവയുടെ വൈവിധ്യങ്ങൾക്കിടയിൽ ഐക്യം ഉണർത്താനും ഓരോ ഇന്ത്യക്കാരനെയും ബന്ധിപ്പിക്കാനുമുള്ള കഠിനാധ്വാനം ഭരണഘടന ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം രാജ്യത്തിൻ്റെ ആവശ്യത്തിനായി ഭരണഘടന ഭേദഗതി ചെയ്‌തിട്ടുണ്ട്.

എന്നാൽ ഇക്കാലത്ത് എന്താണ് സംഭവിക്കുന്നതെന്നും താൻ ഭയപ്പെടുന്നെന്നും ഒരു മനുഷ്യനെന്ന നിലയിലും ഒരു സാധാരണക്കാരൻ എന്ന നിലയിലും തനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മമത ആശങ്ക പ്രകടിപ്പിച്ചു. എന്ത് കഴിക്കണം, എന്ത് ധരിക്കണം, ഏത് ഭാഷയിൽ സംസാരിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും ആവശ്യമെന്താണെന്നും മമത ചോദിച്ചു. തങ്ങൾ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നെന്നും എല്ലാവർക്കും അതിന് അവകാശമുണ്ടെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.