ETV Bharat / bharat

വൈ.എസ്. ശർമിളയുടെ മകൻ്റെ വിവാഹം; മല്ലികാർജുന്‍ ഖാർഗെയും, കെ.സി. വേണുഗോപാലും ഹൈദരാബാദില്‍, തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും

മഹബൂബ് നഗർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വംശചന്ദ് റെഡ്ഡിയെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാൻ ബാക്കിയുണ്ട്.

Kharge kc Venugopal In Hyderabad  കെ സി വേണുഗോപാല്‍  വൈ എസ് ശർമിള  മല്ലികാർജുന്‍ ഖാർഗെ  ys Sharmila Sharmila s Sons Wedding
Kharge and kc Venugopal In Hyderabad For Sharmila's Son's Wedding Reception
author img

By ETV Bharat Kerala Team

Published : Feb 24, 2024, 3:55 PM IST

ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കോൺഗ്രസ്. ആന്ധ്രാപ്രദേശ് പിസിസി പ്രസിഡൻ്റ് വൈ.എസ്. ശർമിളയുടെ മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്ന് വൈകിട്ട് ഹൈദരാബാദിലെത്തും.

സന്ദർശനത്തിൽ തെലങ്കാനയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി, പാർട്ടി സംസ്ഥാന ഇൻചാർജ് ദീപാ ദാസ് മുൻഷി എന്നിവര്‍ ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.

മഹബൂബ് നഗർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വംശചന്ദ് റെഡ്ഡിയെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാൻ ബാക്കിയുണ്ട് (Kharge and kc Venugopal In Hyderabad For Sharmila's Son's Wedding Reception).

ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയായി പിസിസി വൈസ് പ്രസിഡൻ്റ് മല്ലു രവിയെ നിയമിച്ചിരുന്നു. എന്നാല്‍ സ്ഥാനം രാജിവച്ചതായി അദ്ദേഹം വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. മല്ലു രവി നാഗർകൂർനൂൽ ടിക്കറ്റ് ലഭിക്കാൻ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം മുൻ ആലമ്പൂർ എംഎൽഎ സമ്പത്ത് കുമാറും മറ്റ് ചില നേതാക്കളും ഈ സീറ്റിനായി തീവ്രശ്രമത്തിലാണ്.

സെക്കന്തരാബാദ് സീറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നത് നഗരത്തിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. എതിരാളികളായ ബിആർഎസും പിന്നാക്ക സമുദായ നേതാവിന് സെക്കന്തരാബാദ് ടിക്കറ്റ് നൽകാനാണ് സാധ്യതയെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തല്‍.

എസ്‌സി, എസ്‌ടി ക്വാട്ടയിലെ അഞ്ച് സംവരണ സീറ്റുകളിലേക്ക് അമ്പതോളം പേരാണ് രംഗത്തുള്ളത്. നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ, ഡോക്‌ടർമാർ, അഭിഭാഷകർ എന്നിവരാണ് സീറ്റിനായി കാത്തിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പിസിസി ഭാരവാഹികളുമായി ചേര്‍ന്ന് വാർ റൂം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പവൻ മല്ലാടിയാണ് ചെയർമാന്‍. സന്ദേശ് ഷിംഗാൽക്കർ, സതീഷ് മന്നെ, സന്തോഷ് രുദ്ര, ജക്കാനി അനിത എന്നിവരാണ് കോ-ചെയർമാൻമാർ. പാർട്ടി പരിശീലനത്തിനായി വസീം ഭാഷയെയും ആരോൺ മിർസയെയും, അനലിസ്റ്റായി ശ്രീകാന്ത് കുമ്മാരിയെയും നിയമിച്ചു, ഗിരിജ ഷെക്‌ടറും, നവീൻ പട്ടേമും സോഷ്യൽ മീഡിയ ഇൻചാർജ്ജുകളാണ്.

കോൺഗ്രസ് സംസ്ഥാന കാര്യ ചുമതലയുള്ള ദീപ ദാസ് മുൻഷിയുടെ അനുമതിയോടെയാണ് ഈ നിയമനങ്ങൾ നടത്തിയതെന്ന് പിസിസി എക്‌സിക്യൂട്ടീവ് പ്രസിഡൻ്റ് എംഎൽസി മഹേഷ് കുമാർ ഗൗഡ് പ്രസ്‌താവനയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.