ETV Bharat / bharat

'ഉചിതമായ സമയത്ത് ഉചിതമായ നടപടി'; ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് മല്ലികാർജുൻ ഖാർഗെ - KHARGE ABOUT BJP RULING

ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് ചേര്‍ന്ന ഇന്ത്യാമുന്നണിയുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരത്തിനെതിരെയുളള പ്രതികരണമാണ് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ പ്രതികരിച്ചതെന്ന് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ  MALLIKARJUN KHARGE  KHARGE AGAINST BJP  ബിജെപിയുടെ ഭരണത്തിനെതിരെ ഖർഗെ
Mallikarjun Kharge (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 9:12 AM IST

Updated : Jun 6, 2024, 10:15 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യാസഖ്യം പോരാട്ടം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച നടന്ന ഇന്ത്യാമുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഖർഗെയുടെ പ്രതികരണം.

'ജനങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് ഇന്ത്യാസഖ്യം നന്ദി പറയുന്നു. ബിജെപിയുടെ വിദ്വേഷത്തിൻ്റെയും അഴിമതിയുടെയും രാഷ്ട്രീയത്തിന് ജനങ്ങൾ ജനവിധിയിലൂടെ ഉചിതമായ മറുപടി നൽകി. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണ്. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്ക്കും മുതലാളിത്തത്തിനും എതിരെയുള്ള ഉത്തരമാണ്.

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യാസഖ്യം പോരാടുന്നത് തുടരുക തന്നെ ചെയ്യും. ബിജെപി സർക്കാർ ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ ഞങ്ങൾ സ്വീകരിക്കും'- മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, ജെഎംഎം നേതാവ് കൽപ്പന സോറൻ, എഎപി നേതാവ് സഞ്ജയ് സിങ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ, 543 മണ്ഡലങ്ങളിൽ 233 എണ്ണവും ഇന്ത്യാസഖ്യം നേടി. ഇതിൽ 99 സീറ്റുകൾ കോൺഗ്രസ് നേടി. ഏപ്രിൽ 19 നും ജൂൺ ഒന്നിനുമിടയിൽ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചു.

Also Read: 'ഇന്ത്യ' സഖ്യം പ്രതിപക്ഷത്ത് തുടരും: തലസ്ഥാനത്തെ യോഗം സമാപിച്ചു

Last Updated : Jun 6, 2024, 10:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.