ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന് രാഷ്ട്രപതി ഭവനിൽ വച്ച് പ്രസിഡന്‍റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഔദ്യോഗിക സ്വീകരണം നൽകി. അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് മുയിസു ഇന്ത്യയിലെത്തിയത്. ഞായറാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും ഉന്നതതല പ്രതിനിധി സംഘവും സ്വീകരിച്ചു.
ഔദ്യോഗിക സ്വീകരണത്തിന് പിന്നാലെ മുയിസു രാജ് ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇനി ഹൈദരാബാദ് ഹൗസിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു ഉഭയകക്ഷി ചർച്ച നടത്തും. മുയിസുമായുള്ള ചർച്ചകളിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ-മാലദ്വീപ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മുയിസുവിന്‍റെ പ്രതിബദ്ധതയെ താൻ അഭിനന്ദിക്കുന്നു. ഇനിയുള്ള ചർച്ചകൾ ഇന്ത്യ-മാലദ്വീപ് സൗഹൃദബന്ധത്തിന് പുതിയ ഊർജം നൽകുമെന്ന് സൂചിപ്പിച്ചുകൊണ്ട് ജയശങ്കർ എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാലദ്വീപ് പ്രസിഡന്‍റും ഭാര്യയും പ്രഥമ വനിതയുമായ സാജിദ മുഹമ്മദും ന്യൂഡൽഹിയിൽ കഴിയുന്ന മാലദ്വീപിലെ ജനങ്ങളുമായി ആശയവിനിമയം നടത്തി. മാലദ്വീപ് ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും മുയിസു ഉറപ്പ് നല്‍കി. ഈ വര്‍ഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മുയിസുവിന്‍റെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണിത്.
#WATCH | Maldives President Mohamed Muizzu signs the visitor's book after laying a wreath at Rajghat, in Delhi. His wife Sajidha Mohamed is also with him. pic.twitter.com/YenyQ9eARS
— ANI (@ANI) October 7, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ പ്രസിഡന്‍റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്‍റ് ജഗ്‌ദീപ് ധൻഖർ എന്നിവരുൾപ്പെടെ നിരവധി ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരുമായി മാലദ്വീപ് പ്രസിഡന്‍റ് മുയിസു ഇന്ന് (ഒക്‌ടോബര്‍ 7) കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം മാലദ്വീപ് പ്രഥമവനിത സാജിദ മുഹമ്മദും മുയിസുവും സംഘവും ചൊവ്വാഴ്ച ആഗ്ര സന്ദർശിക്കും. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താൻ മുയിസുവും സംഘവും ബെംഗളൂരുവും മുംബൈയും സന്ദര്‍ശിക്കും.
#WATCH | President Droupadi Murmu and Prime Minister Narendra Modi receive Maldives President Mohamed Muizzu as he arrives at Rashtrapati Bhavan, in Delhi.
— ANI (@ANI) October 7, 2024
(Video: DD News) pic.twitter.com/k7zLK31x7Z
ആദ്യം ചൈനയ്‌ക്കൊപ്പം, പിന്നാലെ ഇന്ത്യയ്‌ക്കൊപ്പം, മുയിസു നിലപാട് മാറ്റുമ്പോൾ
മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തെ മാലദ്വീപില്‍ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യ-മാലദ്വീപ് ബന്ധത്തിന് വിള്ളലുണ്ടാക്കിയിരുന്നു. ചൈനയെ പിന്തുണയ്‌ക്കാനാണ് മുയിസു പലപ്പോഴും ശ്രമിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുയിസു ആദ്യം രംഗത്തെത്തിയതിന് പിന്നാലെ മാലദ്വീപ് ടൂറിസത്തിന് പകരം ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണ നല്‍കാന്‍ മോദി ആഹ്വാനം ചെയ്‌തിരുന്നു. മോദിയുടെ ആഹ്വാനത്തെ ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-സിനിമ രംഗത്തുള്ളവര്‍ അടക്കം പിന്തുണച്ചു.
#WATCH | President Droupadi Murmu and Maldives President Mohamed Muizzu introduce each other to their respective country's ministers and delegation at the Rashtrapati Bhavan, in Delhi.
— ANI (@ANI) October 7, 2024
(Video: DD News) pic.twitter.com/mUwGzLKldN
ഇതിന് പിന്നാലെ, ടൂറിസം പ്രധാന സാമ്പത്തിക വരുമാനമായി കാണുന്ന മാലദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ പോകാൻ വിസമ്മതിച്ചു. ഇത് മാലദ്വീപിന്‍റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് വൻ തിരിച്ചടി ഉണ്ടാക്കുകയും ഇന്ത്യയ്‌ക്കെതിരെയുള്ള മുയിസുവിന്‍റെ നിലപാട് മയപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ചെയ്തു.
#WATCH | Maldives President Mohamed Muizzu lays a wreath at Rajghat, in Delhi. His wife Sajidha Mohamed is also with him.
— ANI (@ANI) October 7, 2024
(Video: ANI/DD News) pic.twitter.com/sZoU4lYUSW
ചൈനയുമായി ബന്ധം സ്ഥാപിച്ചാല്‍ വിനോദ സഞ്ചാര മേഖലയില്‍ വൻ മാറ്റങ്ങളുണ്ടാക്കാമെന്ന മുയിസുവിന്‍റെ വ്യാമോഹങ്ങളും നടപ്പിലായില്ല. ഇതിന് ശേഷമാണ് ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃത്തുകളെന്നും വിലമതിക്കാനാകാത്ത പങ്കാളിയാണെന്നുമുള്ള തരത്തില്‍ നിലപാട് മാറ്റാൻ മുയിസുവും ഭരണകൂടവും നിര്‍ബന്ധിതരാകുകയും ഇന്ത്യയുടെ പിന്തുണ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗവുമായിട്ട് കൂടിയാണ് മുയിസുവിന്‍റെ നിലവിലെ ഇന്ത്യ സന്ദര്‍ശനം.
Read Also: മാലിദ്വീപില്‍ മുഹമ്മദ് മുയിസു തന്നെ; ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്?