ന്യൂഡൽഹി: ഇന്ത്യൻ സർക്കാരിന്‍റെ സാമ്പത്തിക സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. 400 മില്യൺ ഡോളറിന്‍റെ ബൈലാറ്ററല്‍ കറന്‍സി സ്വാപ് കരാറിന് പുറമെ 30 ബില്യൺ രൂപയുടെ (360 മില്യൺ ഡോളർ) സാമ്പത്തിക സഹായവും ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുയിസുവിന്‍റെ നന്ദി പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുയിസുവും ഇന്ന് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിൽ ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയ്ക്ക് പിന്നാലെ, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാലദ്വീപിന് 100 ദശലക്ഷം യുഎസ് ഡോളറിന്‍റെ ട്രഷറി ബില്ലുകൾ അനുവദിച്ചിരുന്നു. കൂടാതെ 400 മില്യൺ ഡോളറിന്‍റെയും 3,000 കോടി രൂപയുടെയും കറൻസി സ്വാപ്പ് കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചു.
Hon’ble Vice-President, Shri Jagdeep Dhankhar called on President of Maldives, Dr. Mohamed Muizzu today. Both leaders agreed that the Vision Document adopted today will act as a framework for deepening bilateral ties and transform it into a comprehensive partnership that is… pic.twitter.com/ZOb0mwuOIY
— Vice-President of India (@VPIndia) October 7, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാലിദ്വീപിലെ ജനങ്ങളുടെ മുൻഗണനകൾക്കാണ് ഇന്ത്യ എപ്പോഴും പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. 'വികസന പങ്കാളിത്തം ഇന്ത്യ-മാലദ്വീപ് ബന്ധത്തിന്‍റെ പ്രധാന സ്‌തംഭമാണ്. മാലദ്വീപിലെ ജനങ്ങൾക്കാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്.
मालदीव में RuPay कार्ड लॉन्च किया गया है।
— PMO India (@PMOIndia) October 7, 2024
आने वाले समय में, भारत और मालदीव को UPI से भी जोड़ने के लिए काम किया जायेगा: PM @narendramodi
ഈ വർഷം എസ്ബിഐ ട്രഷറി ബെഞ്ചിന്‍റെ 100 ദശലക്ഷം ഡോളർ റോൾഓവർ ചെയ്‌തു. മാലദ്വീപിന്‍റെ ആവശ്യാനുസരണം 400 ദശലക്ഷം ഡോളറിന്‍റെയും 3000 കോടി രൂപയുടെയും കറൻസി കൈമാറ്റ കരാറും ഒപ്പുവച്ചുവെന്നും' മോദി പറഞ്ഞു.
മാലദ്വീപിന്‍റെ ഹനിമാധൂ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ റൺവേയും ഇരുനേതാക്കളും ഉദ്ഘാടനം ചെയ്‌തു. മാലിദ്വീപിൽ റുപേ കാർഡും ഇരുവരുടെയും സാന്നിധ്യത്തില്‍ അവതരിപ്പിച്ചു. ഇന്ത്യയെയും മാലിദ്വീപിനെയും യുപിഐ വഴി വരും കാലങ്ങളിൽ ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Addressing the press meet with President @MMuizzu of Maldives.https://t.co/1wB3CZgfnI
— Narendra Modi (@narendramodi) October 7, 2024
അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മുയിസു ഞായറാഴ്‌ച (ഒക്‌ടോബര്‍ 6) ഇന്ത്യയിലെത്തിയത്. മുയിസുവിന് ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനിൽ സ്വീകരണം നൽകിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മുയിസു കൂടിക്കാഴ്‌ച നടത്തി.
Also Read: ഇന്ത്യ-മാലദ്വീപ് ബന്ധം വീണ്ടും ശക്തിപ്പെടുമ്പോള്‍, നോക്കുകുത്തിയായി ചൈന; മുയിസുവിന് ഉജ്ജ്വല സ്വീകരണം