ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ 'മെയ്‌ക്ക് ഇൻ ഇന്ത്യ' എന്ന പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. 'മെയ്ക്ക് ഇൻ ഇന്ത്യ' ആരംഭിക്കുന്ന സമയത്ത് മോദി സർക്കാർ വലിയ വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നും എന്നാല്‍ ഈ പൊള്ളയായ വാഗ്‌ദാനങ്ങള്‍ മൂലം 'മേക്ക് ഇൻ ഇന്ത്യ' ഇപ്പോള്‍ 'ഫേക്ക് ഇൻ ഇന്ത്യ' ആയി മാറിയെന്നും കോൺഗ്രസ് നേതാവ് വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ പൊള്ളയായ വാഗ്‌ദാനങ്ങളെ 'ജൂംലകള്‍' എന്ന് വിശേഷിപ്പിച്ചാണ് ജയറാം രമേശിന്‍റെ വിമര്‍ശനം.
കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നയരൂപീകരണം അടക്കം മോദി സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും പൊള്ളയാണെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. തന്‍റെ പതിവ് ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് 2014ല്‍ മോദി 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രഖ്യാപിച്ചത്. നടപ്പിലാക്കാൻ സാധിക്കാത്ത 4 പ്രഖ്യാപനങ്ങളും അന്ന് മോദി നടത്തി. 10 വര്‍ഷത്തിനിപ്പുറം അദ്ദേഹത്തിന്‍റെ വാഗ്‌ദാനങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാമെന്ന് പറഞ്ഞ ജയറാം രമേശ് 4 ജൂംലകള്‍ (പൊള്ളയായ വാഗ്‌ദാനങ്ങള്‍) എന്ന തരത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്.
When he announced ‘Make in India’ in 2014 with his usual hype and hoopla, the non-biological PM set out four objectives. Ten years later, a quick status check:
— Jairam Ramesh (@Jairam_Ramesh) October 14, 2024
Jumla One: Increase the growth rate of Indian industry to 12-14% per year
Reality: Since 2014, annual growth rate…
കോണ്‍ഗ്രസ് നേതാവിന്‍റെ അഭിപ്രായപ്രകാരം മോദി സര്‍ക്കാരിന്‍റെ 4 പൊള്ളയായ വാഗ്‌ദാനങ്ങള്‍:
ജൂംല ഒന്ന്, ഇന്ത്യൻ വ്യവസായത്തിന്‍റെ വളർച്ചാ നിരക്ക് പ്രതിവർഷം 12-14% ആയി ഉയർത്തുക എന്നതായിരുന്നു ആദ്യത്തെ പൊള്ളയായ വാഗ്‌ദാനം. എന്നാല്‍ യാഥാർഥത്തില്‍, 2014 മുതൽ ഇതുവരെ ഉൽപ്പാദനത്തിന്‍റെ വാർഷിക വളർച്ചാ നിരക്ക് ശരാശരി 5.2% ആണ്. ജൂംല രണ്ട്, 2022 ഓടെ 100 ദശലക്ഷം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നതായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ യാഥാർഥ്യം, നിർമ്മാണ തൊഴിലാളികളുടെ എണ്ണം 2017 ൽ 51.3 ദശലക്ഷത്തിൽ നിന്ന് 2022-23 ൽ 35.65 ദശലക്ഷമായി കുറഞ്ഞു. ജൂംല മൂന്ന്, 2022-ലും പിന്നീട് 2025-ലും ഉൽപ്പാദന മേഖലയുടെ വിഹിതം ജിഡിപിയുടെ 25% ആയി ഉയർത്തുക എന്നതായിരുന്നു. എന്നാല്‍ യാഥാർഥ്യം, ഇന്ത്യയുടെ മൊത്ത വർധിത മൂല്യത്തിൽ ഉൽപ്പാദനത്തിന്‍റെ വിഹിതം 2011-12 ൽ 18.1% ആയിരുന്നത് 2022-23 ൽ 14.3% ആയി കുറഞ്ഞു.
ജൂംല നാല്, 'ലോകത്തിന്‍റെ പുതിയ ഫാക്ടറി', മൂല്യ ശൃംഖലയെ ഉയർത്തിക്കൊണ്ട് ചൈനയ്ക്ക് പകരം ഇന്ത്യ മുന്നേറും എന്നതായിരുന്നു കേന്ദ്രത്തിന്‍റെ വാഗ്‌ദാനം. എന്നാല്‍ യാഥാര്‍ഥ്യം, ചൈനയിൽ നിന്ന് ഏറ്റെടുക്കുന്നതിനുപകരം, ചൈനയെ ഇന്ത്യ സാമ്പത്തികമായി ആശ്രയിക്കുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ വിഹിതം 2014ൽ 11 ശതമാനത്തിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി 15 ശതമാനമായി ഉയർന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.