ETV Bharat / bharat

ഭക്തിയുടെ മറവില്‍ തട്ടിപ്പ്, നഷ്‌ടമായത് 6.33 ലക്ഷം രൂപ ; പൊലീസില്‍ പരാതിപ്പെട്ട് ധോണിയുടെ മാനേജർ - എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു

ഭക്തിയുടെ മറവില്‍ തട്ടിപ്പ്. ധോണിയുടെ മാനേജർ സ്വാമിനാഥൻ ശങ്കറിനെയാണ് തിരുപ്പതി ക്ഷേത്രത്തിലെ പ്രത്യേക ദർശനത്തിന്‍റെ പേരിൽ തട്ടിപ്പുകാർ കബളിപ്പിച്ചത്. സ്വാമിനാഥൻ ശങ്കർ നൽകിയ പരാതിയിൽ എച്ച്എസ്ആർ ലേ ഔട്ട് പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു.

തിരുപ്പതി ദര്‍ശനം  ദര്‍ശനത്തിന്‍റെ പേരില്‍ തട്ടിപ്പ്  എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു  FIR Lodged
ഭക്തിയുടെ മറവില്‍ തട്ടിപ്പ്, നഷ്‌ടമായത് 6.33 ലക്ഷം രൂപ
author img

By ETV Bharat Kerala Team

Published : Feb 3, 2024, 3:41 PM IST

ബംഗളൂരു : തിരുപ്പതി ക്ഷേത്രത്തിലെ പ്രത്യേക ദര്‍ശനത്തിന്‍റെ പേരില്‍ തട്ടിപ്പ്. പ്രശസ്‌ത ക്രിക്കറ്റ് താരമായ മഹേന്ദ്ര സിംഗ് ധോണിയുടെ മാനേജർ സ്വാമിനാഥൻ ശങ്കറിനെയാണ് തിരുപ്പതി ക്ഷേത്രത്തിലെ പ്രത്യേക ദർശനത്തിന്‍റെ പേരിൽ തട്ടിപ്പുകാർ കബളിപ്പിച്ചത് (Dhoni's Manager Cheated In The Name Of Tirupati Darshan). ധനമന്ത്രി നിർമല സീതാരാമന്‍റെ പി എയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ധോണിയുടെ മാനേജർ സ്വാമിനാഥൻ ശങ്കർ നൽകിയ പരാതിയിൽ എച്ച്എസ്ആർ ലേ ഔട്ട് പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു.

എന്താണ് പൊലീസ് പരാതിയിൽ ഉള്ളത്? : ‘ധനമന്ത്രിയുടെ അടുത്ത സഹായി നകുൽ’ എന്ന് പരിചയപ്പെടുത്തി കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സ്വാമിനാഥൻ ശങ്കറിനെ ഒരു അജ്ഞാതൻ വിളിച്ചിരുന്നു. ജഡ്‌ജിയുടെ മകൻ സന്ദീപിന് ധോണിയെ കാണാൻ ആഗ്രഹമുണ്ടെന്നും അജ്ഞാതൻ പറഞ്ഞു. അതനുസരിച്ച് ഒക്‌ടോബർ 29ന് ഐടിസി ബംഗാൾ ഹോട്ടലിൽ വെച്ച് സന്ദീപും സൽമാനും ധോണിയെയും തങ്ങളെയും കണ്ടു എന്നും സ്വാമിനാഥൻ പറഞ്ഞു.

ആ കൂടിക്കാഴ്‌ച നടത്തിയ സമയത്ത് തിരുപ്പതിയിലെ വെങ്കിടേശ്വര ഭഗവാന്‍റെ പ്രത്യേക ദർശനം എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന് സന്ദീപ് പറഞ്ഞു. അതിനുശേഷം നവംബർ 30ന് താൻ ദുബായിൽ ആയിരുന്നപ്പോൾ സന്ദീപ് തന്നെ വിളിച്ച് 12 പേർക്ക് തിരുപ്പതി ദർശനത്തിന് പ്രത്യേക ദർശന പാസ് നൽകുന്നുണ്ടെന്ന് പറഞ്ഞു. താൻ വേറെ ആർക്കെങ്കിലും ആ പാസ് കൊടുക്കാൻ പറഞ്ഞു .

എന്നാൽ മറ്റാര്‍ക്കെങ്കിലും വേണ്ടി ഒരു പ്രോട്ടോക്കോൾ ലെറ്റർ നൽകാൻ അയാൾ ആവശ്യപ്പെട്ടു. അങ്ങനെ താൻ കുഡ്‌ലുഗേറ്റിൽ സ്‌കൂൾ നടത്തുന്ന സുഹൃത്ത് വിനീത് ചന്ദ്രശേഖറിനെ വിളിച്ചു തിരുപ്പതി ദർശനത്തെ കുറിച്ച് പറയുകയു, തുടർന്ന് മറ്റൊരാൾ തിരുപ്പതി ദര്‍ശനം നടത്താൻ നാഗേശ്വർ റാവുവിനെ വിളിച്ച് സായ് ക്രിയേഷന് പണം നൽകണോ എന്ന് ചോദിച്ചു. പ്രത്യേക ദർശന മുറിയുടെയും മറ്റും ചെലവുകൾക്കായി മൂന്ന് ലക്ഷം രൂപ നൽകണമെന്നും നാഗേശ്വർ റാവു പറഞ്ഞു.

അതുപോലെ വിനീത് ചന്ദ്രശേഖർ ഗൂഗിൾ പേയിൽ മൂന്ന് ലക്ഷം രൂപ അടച്ചു. അതോടൊപ്പം ബാക്കി പണം ഉൾപ്പെടെ 6.33 ലക്ഷം രൂപ ഓൺലൈനായി ട്രാൻസ്‌ഫര്‍ ചെയ്‌തു. എന്നാൽ പണം നൽകിയിട്ടും തിരുപ്പതി ദർശനം ലഭിച്ചില്ല. തുടര്‍ന്നാണ് പറ്റിക്കപ്പെട്ടതാണെന്ന് അവര്‍ക്ക് മനസ്സിലായത്. ഭക്തിയുടെ മറവില്‍ തട്ടിപ്പ് നടത്തുന്ന പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. സ്വാമിനാഥൻ ശങ്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്എസ്ആർ ലേഔട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.