ETV Bharat / bharat

തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോട് കൂടി അവധി; ഉത്തരവിട്ട് തെരഞ്ഞെടുപ്പ് ഓഫിസര്‍ - MAHARASHTRA ELECTION 2024

ബൃഹൻ മുംബൈ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും നവംബർ 20 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിന് ജീവനക്കാർക്ക് ശമ്പളത്തോട് കൂടി അവധി നല്‍കണമെന്നാണ് ഉത്തരവ്

MAHARASHTRA POLLS  PAID LEAVE FOR EMPLOYEES  MUMBAI MUNICIPALITY  മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്
Representational Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 12:12 PM IST

മുംബൈ: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ബൃഹൻ മുംബൈയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടി അവധി നല്‍കണമെന്ന് മുംബൈ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ ഉത്തരവിട്ടു. ബൃഹൻ മുംബൈ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും നവംബർ 20 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിന് ജീവനക്കാർക്ക് ശമ്പളത്തോട് കൂടി അവധി നല്‍കണമെന്നാണ് ഉത്തരവ്.

ഈ നിർദേശം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫിസറും ബൃഹൻ മുംബൈ മുനിസിപ്പൽ കമ്മിഷണറുമായ ഭൂഷൺ ഗഗ്രാനി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. മുംബൈ സബർബൻ, മുംബൈ സിറ്റി എന്നീ ജില്ലകളിലെ യോഗ്യരായ എല്ലാ വോട്ടർമാരെയും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. എല്ലാ വ്യവസായ മേഖലകൾക്കും കോർപ്പറേഷനുകൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്, ഈ അവധി കാരണം വേതന കിഴിവുകൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും അടിയന്തര സാഹചര്യത്തില്‍ ദിവസം മുഴുവൻ അവധി നല്‍കാൻ സാധിക്കില്ലെങ്കില്‍, കുറഞ്ഞത് 4 മണിക്കൂറെങ്കിലും ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും ഉത്തരവിലുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 (ബി) പ്രകാരം വോട്ടവകാശം വിനിയോഗിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാൻ പാടില്ല.

തെരഞ്ഞെടുപ്പ് ദിവസം എല്ലാ ജീവനക്കാർക്കും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വർധിപ്പിക്കാനാണ് ബൃഹൻമുംബൈ മുനിസിപ്പൽ കമ്മിഷണറുടെ തീരുമാനം.

വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മുംബൈയിലെ പോളിങ് ശതമാനം കുറവാണ്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുംബൈയിൽ 51.5 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014 ൽ 53 ശതമാനമായിരുന്നു.

മുംബൈയിലെ ഓരോ തെരഞ്ഞെടുപ്പിലും പോളിങ് ശതമാനം കുറഞ്ഞുവരികയാണ്. അതേസമയം, മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 20 ന് ഒറ്റഘട്ടമായി നടക്കും, നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കും.

Read Also: രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും പുറത്തുവിടണമെന്ന് ബിജെപി എംഎൽഎ; രാഹുലിന്‍റെ ജാതി ഇന്ത്യയുടെ ജാതിയെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.