മുംബൈ: രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്ന നല്‍കി രത്തന്‍ ടാറ്റയെ ആദരിക്കണമെന്ന് മഹാരാഷ്‌ട്ര. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിസഭ യോഗം പ്രമേയം പാസാക്കി.
ഇന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭ യോഗം രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ മുംബൈ ബ്രീച്ച് കാന്‍ഡ് ആശുപത്രിയിലായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാല് മണിക്ക് ശേഷം മുംബൈ വര്‍ളിയിലെ ശ്മശാനത്തില്‍ അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കും. സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി വച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും നേരത്തെ ട്വിറ്ററിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. 2008ല്‍ രാജ്യം അദ്ദേഹത്തെ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
Also Read: യുദ്ധം കെടുത്തിയ പ്രണയം, പിന്നെ യാത്ര തനിയേ; ഇത് രത്തന്‍ ടാറ്റയുടെ അമേരിക്കന്‍ പ്രണയകഥ