ETV Bharat / bharat

മഹാരാഷ്ട്രയിൽ ശിവസേന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ആദ്യ പട്ടികയിൽ 45 പേർ

ഏകനാഥ് ഷിൻഡെ ജനവിധി തേടുന്നത് കോപ്രി-പഞ്ച്പഖാദി മണ്ഡലത്തിൽ നിന്ന്. പട്ടികയിൽ ഇടംപിടിച്ച് താക്കറെയ്‌ക്കെതിരെ ഷിൻഡെയെ പിന്തുണച്ചവർ.

MAHARASHTRA ASSEMBLY ELECTION  SHIV SENA CANDIDATE LIST PUBLISHED  EKNATH SHINDE MAHARASHTRA  SHIV SENA FIRST LIST OF CANDIDATES
Maharashtra Chief Minister Eknath Shinde (ANI)
author img

By ETV Bharat Kerala Team

Published : 2 hours ago

മഹാരാഷ്ട്ര: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ശിവസേന പുറത്തിറക്കി. താനെ നഗരത്തിലെ കോപ്രി-പഞ്ച്പഖാദിയിൽ നിന്നാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മത്സരിക്കുന്നത്. 2022 ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഷിൻഡെയെ പിന്തുണച്ച എംഎൽഎമാർ ഭൂരിഭാഗവും ആദ്യ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

അതത് സീറ്റുകളിൽ നിന്ന് അര ഡസനിലധികം കാബിനറ്റ് അംഗങ്ങളും മത്സരരംഗത്തുണ്ട്. ജൽഗാവ് റൂറൽ, സാവന്ത്‌വാഡി, സില്ലോഡ്, പാടാൻ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മന്ത്രിമാരായ ഗുലാബ്രാവു പാട്ടീൽ, ദീപക് കേസർകർ, അബ്‌ദുൾ സത്താർ, ശംബുരാജ് ദേശായി എന്നിവർ മത്സരിക്കും. മറ്റൊരു കാബിനറ്റ് അംഗമായ ദാദാ ഭൂസെ നാസിക് ജില്ലയിലെ മാലേഗാവ് ഔട്ടർ അസംബ്ലി മണ്ഡലത്തിൽ നിന്നും മന്ത്രിമാരായ ഉദയ് സാമന്തും തനാജി സാവന്തും യഥാക്രമം രത്‌നഗിരി പരന്ദ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും.

മറ്റൊരു പ്രമുഖ നേതാവായ സദാ സർവങ്കർ മുംബൈയിലെ മാഹിയിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിരവധി എംഎൽഎമാരുടെ ബന്ധുക്കളെയും പാർട്ടി ഇത്തവണ മത്സരരംഗത്തിറക്കിയിട്ടുണ്ട്. മന്ത്രി ഉദയ് സാമന്തിൻ്റെ സഹോദരൻ കിരൺ സാമന്തിന് രാജാപൂരിൽ നിന്ന് ടിക്കറ്റ് നൽകി. അന്തരിച്ച നിയമസഭാംഗം അനിൽ ബാബറിൻ്റെ മകൻ സുഹാസ് ബാബർ സാംഗ്ലി ജില്ലയിലെ ഖാനാപൂരിൽ നിന്നും പാർട്ടിയെ പ്രതിനിധീകരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുംബൈ നോർത്ത്-വെസ്‌റ്റ് ലോക്‌സഭാ എംപി രവീന്ദ്ര വൈക്കറിൻ്റെ ഭാര്യ മനീഷ വൈകർ, ജോഗേശ്വരി (കിഴക്ക്) മണ്ഡലത്തിൽ നിന്നും സേന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് അദ്‌സുലിൻ്റെ മകൻ അഭിജിത് അദ്‌സുൽ അമരാവതി ജില്ലയിലെ ദര്യപുരിൽ നിന്നും ഛത്രപതി സംഭാജിനഗർ (ഔറംഗബാദ്) ലോക്‌സഭാ എംപി സന്ദീപൻ ഭുംറെയുടെ മകൻ വിലാസ് ഭുമ്രെ പൈതാനിൽ നിന്നുമാണ് മത്സരിക്കുന്നത്.

ഇതോടെ മഹാരാഷ്ട്രയിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്ന രണ്ടാമത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായി ശിവസേന മാറി. സഖ്യകക്ഷിയായ ബിജെപി കഴിഞ്ഞ ഞായറാഴ്‌ച 99 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ബിജെപിയും ശിവസേനയും എൻസിപിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി, 288 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടൽ കരാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 20 നാണ് തെരഞ്ഞെടുപ്പ്.

Also Read:വയനാട്ടില്‍ വന്‍ ആവേശം; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്‌ക്ക് തുടക്കമായി, അനുഗമിച്ച് ദേശീയ നേതാക്കള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.