ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ അധികാരമുറപ്പിച്ച് മഹായുതി, ചൊവ്വാഴ്‌ച സത്യപ്രതിജ്ഞയ്ക്ക് സാധ്യത; മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സസ്‌പെൻസ്

288 അംഗങ്ങളുള്ള മഹാരാഷ്‌ട്ര നിയമസഭയില്‍ 220ല്‍ അധികം സീറ്റുകളില്‍ മഹായുതി മുന്നിട്ട് നില്‍ക്കുകയാണ്.

BJP LEGISLATIVE PARTY MEET 25  ASSEMBLY ELECTION 2024  EKNATH SHINDE  SHIV SENA
evendra Fadnavis, Eknath Shinde and Ajit Pawarduring a press conference (IANS)
author img

By ETV Bharat Kerala Team

Published : 5 hours ago

മുംബൈ: ശിവസേനയുടെ പിളര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാക്കി മഹാരാഷ്‌ട്രയില്‍ വീണ്ടും അധികാരം അരക്കെട്ടുറപ്പിച്ചിരിക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം. 288 അംഗ നിയമസഭയില്‍ വ്യക്തമായ മേല്‍ക്കയ്യുമായി അധികാരം ഉറപ്പിച്ച് കഴിഞ്ഞു മഹായുതി. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും തകൃതിയായി.

തിങ്കളാഴ്‌ച ബിജെപിയുടെ നിയമസഭ കക്ഷി യോഗം ചേര്‍ന്നേക്കുമെന്ന് നേതാക്കള്‍ സൂചന നല്‍കി. അങ്ങനെയെങ്കില്‍ ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ഉണ്ടാകാനും സാധ്യതയുണ്ട്.

രാവിലെ പതിനൊന്ന് മണിയോടെ തന്നെ മഹായുതി കേവലഭൂരിപക്ഷം കടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. തുടര്‍ന്ന്, സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയായിരുന്നു. 220 സീറ്റുകളിലേക്ക് സഖ്യമെത്തിയപ്പോള്‍ തന്നെ ബിജെപിയുടെ മുംബൈയിലെ ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.

പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ മികച്ച വിജയം നേടാനായെന്ന് ശിവസേന എംപി ശ്രീകാന്ത് ഷിന്‍ഡെ പ്രതികരിച്ചു. മഹായുതിക്കൊപ്പം നിന്ന മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മഹാരാഷ്‌ട്രയിലെ ജനത മഹായുതി സര്‍ക്കാരില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. ഉദ്ദവ് താക്കറെയുടെ ശിവസേനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണെന്നും ശിവസേന നേതാവ് നരേഷ് മഹാസ്‌കെ പറഞ്ഞു. ബാലസാഹിബ് താക്കറെയുടെ ശിവസേനയെ നയിക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍ ഏകനാഥ് ഷിന്‍ഡെ തന്നെയാണെന്ന മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ പ്രഖ്യാപനം കൂടിയാണിത്.

ഈ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച് കൊണ്ട് മഹാരാഷ്‌ട്ര ജനത സഞ്ജയ് റാവത്തിന്‍റെ മുഖത്ത് അടിച്ചിരിക്കുകയാണ്. ഏകനാഥ് ഷിന്‍ഡെ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേന പ്രവര്‍ത്തകനായ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നാവിസുമായും അജിത് പവാറുമായും സംസാരിച്ചു. മഹാരാഷ്‌ട്രയിലെ വന്‍ വിജയത്തില്‍ മൂവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.

അടുത്ത മുഖ്യമന്ത്രി ആര് ?: ഏതായാലും ബിജെപിയും ശിവസേനയും എന്‍സിപിയും ആഘോഷങ്ങളിലേക്ക് കടന്ന് കഴിഞ്ഞെങ്കിലും ആരാകും മഹാരാഷ്‌ട്രയിലെ അടുത്ത മുഖ്യമന്ത്രി എന്നത് തന്നെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. സഖ്യത്തിലെ കക്ഷികള്‍ ഒന്നിച്ചിരുന്ന് ആലോചിച്ച് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചത്. മഹായുതിക്ക് മഹാവിജയം സമ്മാനിച്ച സംസ്ഥാനത്തെ സഹോദരിസഹോദരന്‍മാര്‍ക്കും കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ലഡ്‌കി ബഹന്‍ പദ്ധതിയാണ് തങ്ങള്‍ക്ക് ഇത്രയും വലിയ ഭൂരിപക്ഷം സമ്മാനിച്ചതെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളോട് ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ക്ക് വോട്ട് നല്‍കി.

അതുകൊണ്ട് തന്നെ തങ്ങളുടെ ഉത്തരവാദിത്തങ്ങളും വര്‍ധിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവരുള്‍പ്പെടെ ഇരുന്ന് ചര്‍ച്ച ചെയ്‌താകും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 'വയനാട്ടില്‍ പ്രിയങ്കയെ കാത്തിരിക്കുന്നത് റെക്കോഡ് ഭൂരിപക്ഷം': രേവന്ത് റെഡ്ഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.