ETV Bharat / bharat

മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ബലാത്സംഗം; മദ്രസ അധ്യാപകർക്കും മാനേജർക്കുമെതിരെ കേസ് - Madrassa Cook Gang Raped - MADRASSA COOK GANG RAPED

കൂട്ടബലാത്സംഗത്തിനിരയായ പാചക തൊഴിലാളിയുടെ പരാതിയിൽ സഹസ്‌പൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.

GANG RAPED IN UTTARAKHAND  MADRASSA COOK GANG RAPED  RAPE CASE AGAINST MADRASSA STAFF  GANG RAPE CASE
Madrassa Cook Gang-Raped By 3 Staff in Uttarakhand
author img

By ETV Bharat Kerala Team

Published : Mar 29, 2024, 5:54 PM IST

ഡെറാഡൂൺ : ഡെറാഡൂണിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മൂന്നു പേർ ചേർന്നാണ് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹസ്‌പൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.

മദ്രസയിൽ പാചക തൊഴിലാളിയായ സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്. ഇവിടെയുള്ള രണ്ട് അധ്യാപകരും മാനേജരും ചേർന്ന് മയക്കുമരുന്ന് നൽകി തന്നെ ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു. ബോധം വന്നതിനു ശേഷം പ്രതിരോധിക്കാൻ ശ്രമിച്ച തന്നെ, സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.

സംഭവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും യുവതി പറഞ്ഞു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം തന്‍റെ ആരോഗ്യനില മോശമാകാൻ തുടങ്ങിയതോടെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിൽ താൻ ഗർഭിണിയാണെന്ന് കണ്ടെത്തി. എന്നാൽ കുറച്ച് ദിവസത്തിനു ശേഷം ഗർഭം അലസിയെന്നും പരാതിക്കാരി പറയുന്നു.

അതേസമയം സംഭവത്തിൽ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി സഹസ്‌പൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് മുകേഷ് ത്യാഗി പറഞ്ഞു. കേസിന്‍റെ അന്വേഷണ ചുമതല വനിത എസ് ഐയ്ക്ക് കൈമാറിയതായും പ്രതികളെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ - Minor Girl Raped In Telangana

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.