ETV Bharat / bharat

ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി; ജൂൺ 30 ന് ചുമതലയേല്‍ക്കും - Lt General Upendra Dwivedi

പുതിയ കരസേന മേധാവിയായി നിലവിലെ കരസേന ഉപമേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ജൂൺ 30 ന് ചുമതലയേല്‍ക്കും. ദ്വിവേദിയ്‌ക്ക് 40 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

LT GENERAL UPENDRA DWIVEDI  ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയ  കരസേന മേതാവി  INDIAN ARMY CHIEF
Upendra Dwived (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 8:52 AM IST

ന്യൂഡല്‍ഹി : 30-ാമത് കരസേന മേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയ. ഈ മാസം 30 ന് ചുമതലയേൽക്കും. നിലവിലെ കരസേന മേധാവി ജനറൽ മനോജ് സി പാണ്ഡെ ജൂൺ 30 ന് സ്ഥാനമൊഴിയുന്നതോടെയാകും കരസേന ഉപമേധാവിയായി സേവനമനുഷ്‌ഠിക്കുന്ന ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം. മധ്യപ്രദേശ് റിവയിലെ സൈനിക സ്‌കൂൾ, നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലായിരുന്നു ഉപേന്ദ്ര ദ്വിവേദിയുടെ വിദ്യാഭ്യാസം. യുഎസ് ആർമി വാർ കോളജ്, ഡിഎസ്എസ്‌സി വെല്ലിങ്ടൺ എന്നിവിടങ്ങളിൽ നിന്ന് പരിശീലനവും നേടിയിട്ടുണ്ട്.

1984 ഡിസംബറിൽ ആർമിയുടെ ജമ്മു & കശ്‌മീർ റൈഫിൾസിലൂടെ സൈന്യത്തിന്‍റെ ഭാഗമായ ദ്വിവേദി നീണ്ട 40 വർഷത്തോളം വിവിധ സ്ഥാനങ്ങളില്‍ രാജ്യത്തിനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കശ്‌മീർ താഴ്‌വരയിലും രാജസ്ഥാന്‍ മരൂഭൂമിയിലും അസമിലും തുടങ്ങി ഇന്ത്യയുടെ വിശാലവും പ്രശ്‌നഭരിതവുമായ അതിര്‍ത്തികളിലെല്ലാം അദ്ദേഹം തൻ്റെ യൂണിറ്റിനെ നയിച്ചു. ജമ്മു കശ്‌മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറമേ, വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും അദ്ദേഹം മേൽനോട്ടവും വഹിച്ചു.

റൈസിങ് സ്‌റ്റാർ കോർപ്‌സിൻ്റെ കമാൻഡായിരുന്ന അദ്ദേഹം 2022-24 കാലഘട്ടത്തിൽ നോർത്തേൺ ആർമിയുടെ കമാൻഡറായി. ലഫ്റ്റനൻ്റ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ആർമ്ഡ് ബ്രിഗേഡ്, മൗണ്ടൻ ഡിവിഷൻ, സ്ട്രൈക്ക് കോർപ്‌സ്, ഇൻ്റഗ്രേറ്റഡ് എച്ച്ക്യു എന്നിങ്ങനെയുളള പ്രധാന നിയമനങ്ങളുടെയും ഭാഗമായി. ഇന്ത്യൻ ആർമിയില്‍ സാങ്കേതിക വിദ്യകളും ഓട്ടോമേഷനും കൊണ്ടുവരുന്നതിലും അദ്ദേഹം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ബിഗ് ഡാറ്റ അനലിറ്റിക്‌സ്, എഐ, ക്വാണ്ടം, ബ്ലോക്ക്‌ ചെയിൻ അധിഷ്‌ഠിത സൊല്യൂഷനുകൾ പോലുള്ള 'ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജി'യുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം പ്രയത്നിച്ചു. ആത്മനിർഭർ ഭാരതിൻ്റെ ഭാഗവുമായിരുന്നു.

ചൈനയും പാക്കിസ്ഥാനുമായുളള അതിർത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയും അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. വിദേശത്ത് യുനോസോം (UNOSOM) II-ൻ്റെ ഭാഗമായി സൊമാലിയയിലും ഗവൺമെൻ്റിൻ്റെ സൈനിക ഉപദേഷ്‌ടാവായി സീഷെൽസിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടാതെ, വിവിധ പ്രൊഫഷണൽ ജേണലുകളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇൻഡോ-മ്യാൻമർ ബോർഡർ മാനേജ്‌മെൻ്റിനെക്കുറിച്ചുള്ള ആദ്യത്തെ സംഗ്രഹം രചിച്ചതും അദ്ദേഹമാണ്. ജൂൺ 30 ന് വിരമിക്കാനിരിക്കെയാണ് പുതിയ പദവിയിലേക്കുളള നിയമനം.

Also Read: റിയാസി ഭീകരാക്രമണം; തീവ്രവാദിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്, വിവരം നൽകിയാൽ 20 ലക്ഷം രൂപ പാരിതോഷികം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.