റെയിൽവേ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; സ്വകാര്യവൽക്കരിക്കില്ലെന്ന ഉറപ്പുമായി അശ്വിനി വൈഷ്‌ണവ് - LS PASSES RAILWAYS AMENDMENT BILL
പുതിയ ബില്‍ ദേശീയ വിമാനക്കമ്പനിയുടെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പുനൽകുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ലോക്‌സഭയില്‍ വ്യക്തമാക്കി.
Published : Dec 11, 2024, 4:29 PM IST
ന്യൂഡല്‍ഹി: റെയിൽവേ നിയമ ഭേദഗതി ബിൽ ലോക്‌സഭ ബുധനാഴ്‌ച പാസാക്കി. ലോക്‌സഭയില്‍ ചർച്ചയ്ക്കുശേഷം ശബ്‌ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. പുതിയ ബില്‍ ദേശീയ വിമാനക്കമ്പനിയുടെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പുനൽകുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ലോക്‌സഭയില്‍ വ്യക്തമാക്കി.
ഈ ഭേദഗതി റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നുവെന്ന തരത്തില്‍ പ്രതിപക്ഷത്ത് നിന്നും വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ പുതിയ നീക്കം റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം കേന്ദ്ര റെയില്‍വേ മന്ത്രി തള്ളിക്കളഞ്ഞു.
"ബിൽ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്നതാണെന്നാണ് കുറച്ച് അംഗങ്ങള്‍ പറയുന്നത്. ഇതു സംബന്ധിച്ച് വ്യാജമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തികഞ്ഞ ആത്മാർഥതയോടെ ഞാന്‍ അവരോട് അപേക്ഷിക്കുകയാണ്. ഭരണഘടനയെക്കുറിച്ചുള്ള അവരുടെ വ്യാജപ്രചാരണം ഇതിനകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു" - അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
റെയില്‍വേയിലെ അംഗങ്ങളുടെ എണ്ണം, യോഗ്യത, അനുഭവസമ്പത്ത്, സേവന നിബന്ധനകൾ എന്നിവ ഉൾപ്പെടെ റെയിൽവേ ബോർഡിന്‍റെ ഘടന നിർണയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ചേർക്കുന്നതിനാണ് ബിൽ ഭേദഗതി ചെയ്‌തത്. റെയിൽവേ ബോർഡിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനവും അധികാര സ്വാതന്ത്ര്യവും വർധിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.