ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്; 'കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും'- സിദ്ധരാമയ്യ - സ്ഥാനാർത്ഥി പട്ടിക

നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. ശേഷം രണ്ട് മൂന്ന് ദിവസത്തിനകം കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റും പുറത്ത് വന്നേക്കും.

Loksabha Election 2024  Karnataka Congress candidates list  കർണാടക കോണ്‍ഗ്രസ്  സ്ഥാനാർത്ഥി പട്ടിക  മുഖ്യമന്ത്രി സിദ്ധരാമയ്യ
Congress Candidates List for LS polls in Karnataka to be announced in 2-3 days: CM Siddaramaiah
author img

By ETV Bharat Kerala Team

Published : Mar 6, 2024, 4:19 PM IST

കർണാടക: രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അരയും തലയും തലയും മുറുക്കി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങളൊന്നും ഇല്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. ശേഷം രണ്ട് മൂന്ന് ദിവസത്തിനകം കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റും പുറത്ത് വന്നേക്കും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. കർണാടകയിലും അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നും സിദ്ധരാമയ്യ കാർവാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"വലിയ വിവാദങ്ങളൊന്നുമില്ല, ഇത്തവണ ജില്ലാ ചുമതലയുള്ള മന്ത്രിമാർ, നിരീക്ഷകർ, എംഎൽഎമാർ, പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, രാജ്യസഭാ, ലോക്‌സഭാ അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റുമാർ, ജില്ലാ പ്രസിഡന്‍റുമാർ എന്നിവരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്" മുഖ്യമന്ത്രി പറഞ്ഞു (Congress Candidates List for LS polls in Karnataka to be announced in 2-3 days)

അതേസമയം എഐസിസി പ്രസിഡന്‍റ് എം മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച (07-03-2024) രാജ്യ തലസ്ഥാനത്ത് നടക്കുന്ന കോണ്‍ഗ്രസ് യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുമെന്ന് ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും ഹുബ്ബള്ളിയിൽ അറിയിച്ചു.

2019ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റുകളിൽ 25 സീറ്റും ബിജെപി തൂത്തുവാരിയപ്പോൾ പാർട്ടിയുടെ പിന്തുണയുള്ള ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും ജെഡിഎസും. അന്ന് ഒരു കൂട്ടുകക്ഷി സർക്കാർ നടത്തുകയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്‌തു (Karnataka Congress candidates list).

എന്നാൽ അതിനുശേഷം രാഷ്ട്രീയ രംഗം ഗണ്യമായി മാറി. കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശക്തമായ പ്രകടനം കാഴ്‌ചവെക്കാൻ തീരുമാനിച്ച് ഇപ്പോൾ യുദ്ധസജ്ജമായിരിക്കുകയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്ന ജെഡിഎസിന് ഇത് ഒരു തരത്തിലുള്ള തിരിച്ചടിയാണ്. തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ക്രമീകരണത്തെച്ചൊല്ലി പാർട്ടി നിലവിൽ ബിജെപിയുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.