ETV Bharat / bharat

ലോകായുക്തയുടെ മിന്നല്‍ റെയ്‌ഡില്‍ കുടുങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ; കർണാടകയിലെ 11 ജില്ലകളിൽ പരിശോധന - ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്‌ഡ്

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ആണ് ലോകായുക്ത റെയ്‌ഡ്

Lokayukta Raids  Karnataka 11 districts  ലോകായുക്ത റെയ്‌ഡ്  കുടുങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  കർണാടക
Etv Bharatകർണാടകയിലെ 11 ജില്ലകളിൽ ലോകായുക്ത റെയ്‌ഡ്
author img

By ETV Bharat Kerala Team

Published : Jan 31, 2024, 1:57 PM IST

കര്‍ണാടക : 11 ജില്ലകളിൽ രാവിലെ (31-01-2024) ലോകായുക്ത റെയ്‌ഡ് (Lokayukta Raids in Karnataka's 11 districts). ബെംഗളൂരു, മാണ്ഡ്യ, മൈസൂർ, ഹാസൻ, തുംകൂർ, ചിക്കമംഗളൂരു, കൊപ്പള, ചാമരാജനഗർ, ബെല്ലാരി, വിജയനഗർ, മംഗലാപുരം തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് ലോകായുക്ത റെയ്‌ഡ് നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഒന്നിലധികം റെയ്‌ഡുകൾ നടത്തിയെന്നും 10 ലധികം ജില്ലകളിലാണ് പരിശോധനയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റെയ്‌ഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക : തുംകുരു - ഹനുമന്തരായപ്പ, കർണാടക റൂറൽ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് ലിമിറ്റഡ്, മാണ്ഡ്യ - ഹർഷ, പിഡബ്ല്യുഡി ഡിപ്പാർട്ട്‌മെൻ്റ്, ചിക്കമംഗളൂരു, നേത്രാവതി - ചീഫ് ടെക്‌നോളജി ഓഫീസർ, ഹാസൻ, ജഗനാഥ് ജി - ഫുഡ് ഇൻസ്‌പെക്‌ടർ, കോപ്പൾ, രേണുകമ്മ - ഫോറസ്‌റ്റ് ഡിപ്പാർട്ട്‌മെന്‍റ്, ചാമരാജ് നഗർ എന്നീ ഉദ്യോഗസ്ഥരുടെ സ്ഥാപനങ്ങളിലും വീടുകളിലും ഓഫീസുകളിലുമാണ് റെയ്‌ഡ് നടന്നത്.

പി രവി - ഗ്രാമവികസന വകുപ്പ്, മൈസൂരു, യജ്ഞേന്ദ്ര മുഡ - ബെല്ലാരി, ബി രവി - വിജയനഗർ - അസിസ്‌റ്റന്‍റ് പ്രൊഫസർ, ഭാസ്‌കർ - വൈദ്യുതി വകുപ്പ് മംഗളൂരു, ശാന്ത കുമാർ - എച്ച് എം, മെസ്കോം എന്നീ ഉദ്യോഗസ്ഥരുടെ സ്ഥാപനങ്ങളിലും റെയ്‌ഡ് നടന്നു.

മാണ്ഡ്യയിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ഹർഷയുടെ വീട്ടില്‍ റെയ്‌ഡ് : മാണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ഇഇ ആയ ഹർഷയുടെ ഓഫീസിലും വീട്ടിലും ലോകായുക്ത റെയ്‌ഡ് നടത്തി. ഹർഷയുടെ ബെംഗളൂരു വിദ്യാരണ്യപുരയിലെ വീട്, മാണ്ഡ്യ ജില്ലയിലെ ബന്ധുവീടുകൾ, ഓഫീസ്, കല്ലഹള്ളിയിലെ ഭാര്യാപിതാവിന്‍റെ വീട്, നാഗമംഗലയിലെ ഫാംഹൗസ് എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയത്.

ഹാസനിലെ ഫുഡ് ഇൻസ്‌പെക്‌ടറുടെ വീട്ടില്‍ പരിശോധന : വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ഹാസനിലെ ഫുഡ് ഇൻസ്‌പെക്‌ടര്‍ ജഗന്നാഥിന്‍റെ വസതിയിലും ഓഫീസിലും ലോകായുക്ത റെയ്‌ഡ് നടത്തി. ജഗന്നാഥിന്‍റെ സഹോദരൻ റിയൽ എസ്‌റ്റേറ്റ് വ്യവസായി കിരണിന്‍റെ വസതിയിലും ഓഫീസിലും റെയ്‌ഡ് നടന്നു. ലോകായുക്ത എസ്‌പി മല്ലിക്കിന്‍റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി തിരുമലേഷ്, ഇൻസ്പെക്‌ടർമാരായ ബാലു, ശിൽപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്.

വാണിജ്യ നികുതി വകുപ്പ് ഓഫീസർ നേത്രാവതിയുടെ വീട്ടിൽ റെയ്‌ഡ് : വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥയായ നേത്രാവതിയുടെ തരികെരെയിലെ വീട്ടിലും ലോകായുക്ത റെയ്‌ഡ് നടത്തി. 13 വർഷമായി അധിക സ്വത്ത് സമ്പാദിക്കുന്നുവെന്ന കുറ്റമാരോപിച്ചാണ് ലോകായുക്ത ഇൻസ്പെക്‌ടർ അനിൽ റാത്തോഡിന്‍റെ നേതൃത്വത്തിൽ നേത്രാവതിയുടെ കടൂർ ടൗണിലെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. രേഖകൾ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുട എൻജിനീയർ യജ്ഞേന്ദ്രയുടെ വീട്ടിൽ റെയ്‌ഡ് : മൂട എൻജിനീയർ യജ്ഞേന്ദ്രയുടെ വീട്ടിലും ലോകായുക്ത ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി. മൈസൂരിലെ ജെ പി നഗറിലെ വീട്, വിജയനഗറിലെ അപ്പാർട്ട്‌മെൻ്റ്, കെ ആർ നഗർ താലൂക്കിലെ നാഗർലെ വില്ലേജിലുള്ള യജ്ഞേന്ദ്രയുടെ സഹോദരന്‍റെ വീട് എന്നിവിടങ്ങളിലാണ് റെയ്‌ഡ്.

കെആർഡിഎൽ എൻജിനീയർ ഹനുമന്തരായപ്പയുടെ വീട്ടിലും റെയ്‌ഡ് : തുംകൂറില്‍ ഷിറ ഗേറ്റിന് സമീപമുള്ള കെആർഡിഎൽ എൻജിനീയർ ഹനുമന്തരായപ്പയുടെ വീടാണ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് ചെയ്‌തത്.

കർണാടകയിൽ അടുത്തിടെ ലോകായുക്ത നടത്തിയ റെയ്‌ഡുകൾ : 09.01.2024ന് സ്വത്ത് സമ്പാദനത്തിന്‍റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റും റെയ്‌ഡ് നടത്തിയ ലോകായുക്ത ഉദ്യോഗസ്ഥർ ഒരു ഗ്രാമപഞ്ചായത്ത് അംഗത്തിന് 25 കോടി രൂപയുടെ ആസ്‌തി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ബെംഗളൂരു സൗത്ത് താലൂക്കിലെ ചണ്ണേനഹള്ളിയിലെ എച്ച്‌ഡി സുരേഷിനാണ് 16 സ്ഥലങ്ങളും ഒരു വീടും 7.6 ഏക്കർ കൃഷിഭൂമിയും ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.