ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ ബിജെപിയുമായി കൈകോര്‍ത്ത് പിഎംകെ, സീറ്റ് വിഭജന പ്രഖ്യാപനം ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതായി പിഎംകെ.

author img

By ETV Bharat Kerala Team

Published : Mar 19, 2024, 7:33 AM IST

Lok Sabha Polls  Pattali Makkal Katchi PMK  Annamalai  PM Modi
Lok Sabha Polls, PMK To Announce Seat Sharing Deal With BJP Today

ചെന്നൈ (തമിഴ്‌നാട്) : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുമായി (ബിജെപി) സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതായി പട്ടാളി മക്കൾ കക്ഷി (പിഎംകെ) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തിൽ ഇരു പാർട്ടികളും ധാരണയിലെത്തുമെന്നാണ് സൂചന. സീറ്റ് വിഭജന കരാറിനായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയും പിഎംകെ അധ്യക്ഷനും ചൊവ്വാഴ്‌ച (19-03-2024) രാവിലെ പിഎംകെ സ്ഥാപകൻ രാംദോസിന്‍റെ വീട്ടിൽ കൂടിക്കാഴ്‌ച നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേലത്ത് നടക്കുന്ന പൊതുയോഗത്തിൽ പിഎംകെ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചതായി പിഎംകെ തിങ്കളാഴ്‌ചയാണ് (18-03-2024) പ്രഖ്യാപിച്ചത്. അതേസമയം, സ്ഥാനാർഥികളുടെ പേരുകൾ പിഎംകെ സ്ഥാപകൻ രാംദോസ് ബുധനാഴ്‌ച (20-03-2024) പ്രഖ്യാപിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചു.

ബിജെപിയുമായി സഖ്യമുണ്ടാക്കാൻ പിഎംകെ തീരുമാനിച്ചു. മണ്ഡലങ്ങളും സ്ഥാനാർഥികളും സംബന്ധിച്ച് പിഎംകെ സ്ഥാപകൻ രാംദാസ് നാളെ പ്രഖ്യാപനം നടത്തുമെന്ന് പിഎംകെ ജനറൽ സെക്രട്ടറി വടിവേൽ രാവണൻ കഴിഞ്ഞ ദിവസം പറഞ്ഞു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ ശനിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്തുടനീളം പോളിങ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.

തമിഴ്‌നാട്ടിൽ ബിജെപിക്ക് ഒരു പ്രധാന സഖ്യകക്ഷിയില്ല എന്നത് ശ്രദ്ധേയമാണ്, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം അഞ്ച് തവണ തമിഴ്‌നാട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 39 ലോക്‌സഭ സീറ്റുകളിലേക്കും ഏപ്രിൽ 19 ന് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.