ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്; 8 സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ബിജെപി ഇന്ന് ചേരും - ലോക്‌സഭ തെരഞ്ഞെടുപ്പ്

കഴിഞ്ഞ ശനിയാഴ്‌ച ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ അഞ്ച് സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ചേർന്നിരുന്നു

Lok Sabha Election  BJP core group meetings  ലോക്‌സഭ തെരഞ്ഞെടുപ്പ്  ബിജെപി കോർ ഗ്രൂപ്പ് യോഗം
BJP
author img

By ETV Bharat Kerala Team

Published : Feb 28, 2024, 8:39 AM IST

ന്യൂഡൽഹി : ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിൽ എട്ട് സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ഇന്ന്‌ ചേരും. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയുടെ കോർ ഗ്രൂപ്പ് കമ്മിറ്റി യോഗം നടക്കുക. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ അധ്യക്ഷതയിൽ ഡൽഹി ആസ്ഥാനത്ത് ഇന്ന് വൈകുന്നേരമാണ് യോഗം ചേരുന്നത് (Lok Sabha Polls BJP To Hold Core Group Meetings In New Delhi).

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സംബന്ധിച്ച സുപ്രധാന ചർച്ചകൾ യോഗത്തിൽ നടക്കുമെന്ന് ഔഗ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിഎൽ സന്തോഷ്, സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

കൂടാതെ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, അസം, മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടി നേതാക്കളും ബുധനാഴ്‌ച ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. അതേസമയം നേരത്തെ ബിജെപി അഞ്ച് സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ശനിയാഴ്‌ച പാർട്ടി ആസ്ഥാനത്ത്‌ വച്ച് ചേർന്നിരുന്നു.

ALSO READ: തെരഞ്ഞെടുപ്പ് ചൂടിൽ രാജ്യം; 5 സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ചേർന്ന് ബിജെപി

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരായിരുന്നു യോഗത്തിന് നേതൃത്വം നൽകിയത്. ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ ലോക്‌സഭ സീറ്റുകൾ തയ്യാറാക്കുന്നതിനുള്ള ചർച്ചകളായിരുന്നു ശനിയാഴ്‌ച നടന്ന യോഗത്തിലുണ്ടായത്. അഞ്ച്‌ ഘട്ടമായിട്ടായിരുന്നു സംസ്ഥാനങ്ങളുടെ കോർ കമ്മിറ്റി യോഗമുണ്ടായത്.

അതേസമയം മാർച്ച് 1 ന് പ്രധാനമന്ത്രിയുടെ റാലി അരംബാഗ് ജില്ലയിൽ നടക്കും. മാർച്ച് 2 ന് നടക്കുന്ന റാലി കൃഷ്‌ണ നഗറിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം രണ്ട് റാലികളെ അഭിസംബോധന ചെയ്യുകയും നിരവധി പദ്ധതികൾ പൊതുജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്‍റ്‌ സുകാന്ത മജുംദാർ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.