ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപി എന്ത് കൊണ്ട് മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 'സംപൂജ്യ'രായി - Why BJP Drew A Blank In Three NE States - WHY BJP DREW A BLANK IN THREE NE STATES

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരൊറ്റ സീറ്റ് പോലും നേടാനായില്ല. ഇതിന് വംശീയ സംഘര്‍ഷങ്ങള്‍ മുതല്‍ മതവികാരങ്ങളും താത്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളുമടക്കം വിവിധ കാരണങ്ങളുണ്ട്. ഇടിവി ഭാരതിന്‍റെ അരുണിം ഭുയാനുമായി വിദഗ്‌ധർ നടത്തിയ വിശകലനങ്ങൾ...

BJP  LOK SABHA ELECTIONS 2024  ലോക്‌സഭ തെരഞ്ഞെടുപ്പ്  മണിപ്പൂര്‍ നാഗാലാന്‍ഡ് മിസോറം  NORTH EAST STATES  NAGAS
ബിജെപി എന്ത് കൊണ്ട് മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 'സംപൂജ്യ'രായി (ETV Bharat)
author img

By Aroonim Bhuyan

Published : Jun 6, 2024, 10:17 PM IST

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും വലിയ തിരിച്ചടിയുണ്ടായത് വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറം എന്നിവിടങ്ങളിലാണ്. ബിജെപി അധികാരത്തിലുള്ള മണിപ്പൂരിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയം കൊയ്‌തത്. നാഗാലാന്‍ഡിലെ ഏക സീറ്റും കോണ്‍ഗ്രസ് കൈപ്പിടിയിലൊതുക്കി. മിസോറമില്‍ ആകെയുള്ള ഏക പട്ടിക വര്‍ഗ സംവരണ സീറ്റില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്‍റിന്‍റെ സ്ഥാനാര്‍ത്ഥിയാണ് വിജയക്കൊടി പാറിച്ചത്. സംസ്ഥാനത്ത് അധികാരം കയ്യാളുന്ന പാര്‍ട്ടിയാണിത്.

മണിപ്പൂരില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം. സംസ്ഥാനം ഒരു വര്‍ഷത്തിലേറെയായി ഒരു വംശീയ സംഘട്ടനത്തിലാണ്. ഇതുവരെ ഇരുനൂറിലേറെ ജീവനുകള്‍ പൊലിഞ്ഞു കഴിഞ്ഞു. 2023 മെയ് മൂന്നിനാണ് ഇവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇംഫാല്‍ താഴ്‌വരയില്‍ വസിക്കുന്ന ഭൂരിപക്ഷ ജനവിഭാഗമായ മെയ്‌തികളും തൊട്ടടുത്തുള്ള കുന്നുകളില്‍ കഴിയുന്ന കുക്കി ഗോത്രവിഭാഗവും തമ്മിലാണ് സംഘര്‍ഷം തുടങ്ങിയത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2024 മെയ് മൂന്ന് വരെ ഇവിടെ മരിച്ചവരുടെ എണ്ണം 221 ആണ്. അറുപതിനായിരത്തിലേറെ പേര്‍ ഇവിടെ നിന്ന് പലായനം ചെയ്‌തു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 32 കാണാനില്ലെന്നും കണക്കുകള്‍ പറയുന്നു. 4,786 വീടുകള്‍ അഗ്നിക്കിരയാക്കി. ക്ഷേത്രങ്ങളും പള്ളികളുമടക്കം 386 മത നിര്‍മ്മിതികള്‍ തകര്‍ക്കപ്പെട്ടു. യഥാര്‍ത്ഥ സംഖ്യകള്‍ ഇതിലുമേറെ ആയിരിക്കും.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്നര്‍ മണിപ്പൂര്‍ സീറ്റില്‍ ബിജെപിയുടെ രാജ്‌കുമാര്‍ രഞ്ജന്‍സിങ്ങാണ് വിജയിച്ചത്. ഔട്ടര്‍ മണിപ്പൂരിലാകട്ടെ എന്‍ഡിഎയുടെ ഭാഗമായ നാഗ പീപ്പിള്‍സ് ഫ്രണ്ടിന്‍റെ ലോര്‍ഹോ എഫ് പിഫോസാണ് വിജയിയായത്. ഇക്കുറി ഈ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് പിടിച്ചു.

ഇന്നര്‍ മണിപ്പൂര്‍ സീറ്റ് അന്‍ഗോംച ബിമോല്‍ അകോയ്‌ചാം സ്വന്തമാക്കിയപ്പോള്‍ ഔട്ടര്‍ മണിപ്പൂര്‍ ആര്‍ഫ്രഡ് കാന്‍ നഗം ആര്‍തര്‍ പിടിച്ചെടുത്തു. സംസ്ഥാനത്തുടലെടുത്ത വംശീയ സംഘര്‍ഷം ജനങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ടെന്ന് ഷില്ലോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ കോണ്‍ഫ്ലുവന്‍സിലെ പ്രവര്‍ത്തകനായ കെ യഹ്മെ പറയുന്നു.

ഇതിന് പുറമെ നമ്മുടെ പ്രധാനമന്ത്രി ഒരു തവണ പോലും ഇവിടെ വരാനുള്ള മാന്യത കാട്ടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം എത്തിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളിതിന് വോട്ടിലൂടെ മറുപടി നല്‍കി.

ഇത്രയും വലിയ പ്രശ്‌നങ്ങളിലൂടെ സംസ്ഥാനം കടന്ന് പോയിട്ടും പ്രധാനമന്ത്രി ഒരിക്കല്‍ പോലും ഇവിടെയെത്താത്തതിനാല്‍ തങ്ങള്‍ ഈ രാജ്യത്തിന്‍റെ ഭാഗമല്ലെന്ന തോന്നല്‍ പോലും ഈ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ഒരു രാജ്യത്തിന്‍റെ ഭരണാധികാരിയെ ജനങ്ങള്‍ തങ്ങളുടെ പിതൃതുല്യനായാണ് കണക്കാക്കുന്നത്. തങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ആ പിതൃസ്‌നേഹം അനുഭവിക്കാന്‍ അവര്‍ക്ക് ആയില്ല. ഇത് മെയ്‌തികളിലും കുക്കികളിലും ഒരു പോലെ അസ്വാരസ്യമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്ന് തുടങ്ങാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസിന് ഗുണമുണ്ടാക്കി. രാഹുലെത്തി ഡല്‍ഹിയില്‍ നിങ്ങളുടെ ശബ്‌ദമാകുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. അവരുടെ വേദന തനിക്ക് മനസിലാക്കാനാകുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ അവരോടുള്ള തന്‍റെ സ്നേഹവും കരുതലും പങ്കുവച്ചു. ബിജെപിക്കെതിരെയുള്ള രോഷം പ്രകടിപ്പിക്കാന്‍ കൂടി അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തു.

നാഗാലാന്‍ഡില്‍ 2019ല്‍ ഏക ലോക്‌സഭ സീറ്റ് ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ തോഖെഹോ യെപ്‌തഹോമി സ്വന്തമാക്കി. ഇക്കുറി ഇവിടെ ത്രികോണ മത്സരമാണ് നടന്നത്. എന്‍ഡിപിപി-ബിജെപി എന്നിവര്‍ നയിക്കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) ചമ്പന്‍മുറെയെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസ് എസ് സുപോങ് മെറന്‍ ജമിറിനെ കളത്തിലിറക്കി. ഹയിത്തുങ് തങ്കോയ് ലോത്ത എന്ന വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വ്യക്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടി. ഒടുവില്‍ കോണ്‍ഗ്രസിന്‍റെ ജമിര്‍, മുറയെ അന്‍പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് തറപറ്റിച്ചു.

നാഗാലാന്‍ഡിലെ യഹോമയുടെ വിജയം രാഷ്‌ട്രീയ സമവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം കാണാന്‍. കഴിഞ്ഞ കൊല്ലം സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിപിപി ബിജെപി സഖ്യം സര്‍ക്കാരുണ്ടാക്കുകയും നെയ്ഫ്യൂ റിയോയെ മുഖ്യമന്ത്രിയായി അവരോധിക്കുകയും ചെയ്‌തു. ബിജെപി പിന്നീട് പ്രാദേശിക കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായി സഖ്യമുണ്ടാക്കി. എന്‍പിഎഫിന് അറുപതംഗം നിയമസഭയില്‍ കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

ഇവര്‍ നാഗാ പ്രതിസന്ധി പരിഹരിക്കാനായി പിന്നീട് പിഡിഎയില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത അവസ്ഥ സംജാതമായി. ഈ അവസരത്തിലാണ് കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇവിടെ പോരാട്ടത്തിനിറങ്ങിയത്.

നാഗാലാന്‍ഡിലെ ജനത വീണ്ടും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് എതിരായിരുന്നു. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370 അനുച്‌ഛേദം റദ്ദാക്കിയ പോലെ 371-ാം അനുച്‌ഛേദവും ഇവര്‍ റദ്ദാക്കുമെന്ന് നാഗാ ജനതയ്ക്ക് ആശങ്കയുണ്ട്. അത് കൊണ്ട് ജനങ്ങള്‍ വളരെ കരുതലോടെയാണ് നീങ്ങിയത്.

ഹിന്ദിയും പൊതു സിവില്‍ കോഡും ഇവര്‍ അടിച്ചേല്‍പ്പിക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ക്രിസ്‌ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാന്‍ഡിലെ ജനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമേ ഉള്ളൂ എന്നത് കൊണ്ട് തന്നെ ഇവിടുത്തെ തെരഞ്ഞെടുപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന് ശക്തമായ ഒരു സന്ദേശം നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്.

മിസോറാമില്‍ ഏക പട്ടിക വര്‍ഗ മണ്ഡലത്തിലേക്ക് ആറ് പേരാണ് ശക്തമായ മത്‌സരരംഗത്ത് ഉണ്ടായിരുന്നത്. പോരാട്ടത്തിനൊടുവില്‍ സംസ്ഥാനം ഭരിക്കുന്ന സൊറം പീപ്പിള്‍സ് മൂവ്മെന്‍റിന്‍റെ റിച്ചാര്‍ഡ് വന്‍ലാല്‍ മാന്‍ഗെയ്ഹ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ മിസോ നാഷണല്‍ ഫ്രണ്ടിന്‍റെ വന്‍ലാല്‍ വേനയെ 68000 വോട്ടിന് പരാജയപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ ലാല്‍ബിയാക് സാമ മൂന്നാം സ്ഥാനത്തെത്തി. ബിജെപി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവര്‍ക്ക് ക്രൈസ്‌ത ഭൂരിപക്ഷ സംസ്ഥാനത്ത് ഒരുകാലത്തും സ്വീകാര്യത ഉണ്ടായിരുന്നില്ല.

മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ എപ്പോഴും നിക്ഷപക്ഷത മുറുകെ പിടിച്ചിരുന്നവരാണ് സൊറം പീപ്പിള്‍സ് മൂവ്മെന്‍റെന്ന് സൊ റീയൂണിഫിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ (സൊറോ) സെക്രട്ടറി റിനി റാല്‍ത്തെ പറഞ്ഞു. അവര്‍ ആറ് പ്രാദേശിക കക്ഷികളുടെ സഖ്യമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും എംഎല്‍എയുമായ ലാല്‍ഡുഹോമയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. മതേതരത്വവും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവുമായിരുന്നു ഇവരുടെ ലക്ഷ്യം. 2023ലെ മിസോറം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ നാല്‍പ്പത് സീറ്റുകളില്‍ 27ഉം സ്വന്തമാക്കി. ലാല്‍ഡു ഹോമ മുഖ്യമന്ത്രിയുമായി.

ലാല്‍ഡു ഹോമ നാല്‍പ്പത് വര്‍ഷമായി രാഷ്‌ട്രീയം കണ്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോഴാണ് മുഖ്യമന്ത്രിയാകാന്‍ സാധിച്ചതെന്ന് റാല്‍ത്തെ ഇടിവി ഭാരതിനോട് പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി വ്യക്തിപരമായോ രാഷ്‌ട്രീയമായോ യാതൊരു പ്രതികരണത്തിനും മുതിര്‍ന്നില്ല.

എംഎന്‍എഫിനെ പോലെ തീര്‍ത്തും ഒരു പ്രാദേശിക കക്ഷിയാണ് ഇവര്‍. എന്നാല്‍ എംഎന്‍എഫ് എന്‍ർഡിഎയുടെ സഖ്യകക്ഷിയാണ്. നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇവിടെ അധികാരത്തിലിരുന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി തീര്‍ത്തും പ്രാദേശിക കക്ഷിയായ ഇസഡ്‌പിഎം അധികാരം കയ്യാളുകയായിരുന്നു. അവര്‍ക്ക് ഒരു ദേശീയ സഖ്യവുമായും ബന്ധമില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഇതിന് അവര്‍ അവസരം നല്‍കുന്നുമില്ല.

നമ്മുടെ കിഴക്കന്‍ അയല്‍ക്കാരായ മ്യാന്‍മറില്‍ നടക്കുന്ന ആഭ്യന്തര കലാപം മൂലം ഇവിടേക്ക് വന്‍തോതില്‍ അഭയാര്‍ത്ഥികളെത്തുന്നുണ്ട്. മണിപ്പൂരില്‍ നിന്ന് പലായനം ചെയ്യപ്പെട്ട കുക്കികള്‍ക്കും സോമികള്‍ക്കും മിസോറം അഭയം നല്‍കുന്നു. പതിനായിരക്കണക്കിന് ചിന്‍ അഭയാര്‍ത്ഥികളും മിസോറാമിലുണ്ട്. ചിന്നുകളുമായി മിസോകള്‍ക്ക് ആഴത്തിലുള്ള ബന്ധമാണുള്ളത്.

ഇന്ത്യയും മ്യാന്‍മറും തമ്മില്‍ സ്വതന്ത്ര പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം മിസോറാമിലെ ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാരും ഇതിനെ ശക്തമായി എതിര്‍ത്തു. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശവും ഇവര്‍ തള്ളി.

രാഹുലിന്‍റെ സന്ദര്‍ശനം ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ തെല്ല് ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. അദ്ദേഹം അഭയാര്‍ത്ഥി പ്രശ്നമടക്കമുള്ളവ ജനങ്ങളുമായി ചര്‍ച്ച ചെയ്‌തു. മുന്‍ സര്‍ക്കാരുദ്യോഗസ്ഥനായ പുതിയ ലോകസഭാംഗത്തിന് കേന്ദ്ര പദ്ധതികള്‍ ഇവിടേക്ക് കൊണ്ടുവരാനാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. അദ്ദേഹത്തിന്‍റെ പക്കൽ അത്ഭുതകരമായി ഒന്നുമില്ലെന്നും റാല്‍ത്തെ ചൂണ്ടിക്കാട്ടുന്നു.

Also Read: അഗ്നിവീര്‍ പദ്ധതിയോട് ജനങ്ങള്‍ക്ക് അസംതൃപ്‌തി, മാറ്റംവരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും': കെസി ത്യാഗി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.