ചണ്ഡീഗഢ്: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചു (Central Armed Police Forces (CAPF). സംസ്ഥാനത്ത് സ്വതന്ത്രവും സമാധാപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാണ് നേരത്തെ തന്നെ സേനയെ വിന്യസിച്ചിരിക്കുന്നത്. 25 വ്യത്യസ്‌ത കമ്പനികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
ഇതില്‍ അഞ്ചെണ്ണം സിആര്‍പിഎഫ് (Central Reserved Police Forces (CRPF) ആണ്. 15 എണ്ണം ബിഎസ്‌എഫും (Border Security Force (BSF). ബാക്കി വരുന്ന അഞ്ചെണ്ണം ഐടിബിപിയുമാണ് (Indo-Tibetan Border Police (ITBP). തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതു ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും പ്രശ്‌ന ബാധിത മേഖലകളില്‍ വിന്യസിക്കുന്നതിനുമാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്ന് ഡിജിപി അർപിത് ശുക്ല പറഞ്ഞു.
പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. തെരഞ്ഞെടുപ്പിന് മുമ്പായുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ നിയോഗിക്കും. ഇതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധ നടത്തി വരികയാണെന്നും ഡിജിപി അറിയിച്ചു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനം സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പ്രതിജ്ഞബദ്ധമാണെന്നും ഡിജിപി വ്യക്തമാക്കി.