ETV Bharat / bharat

'ജനപിന്തുണ കോൺഗ്രസിനൊപ്പമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു'; തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് രേവന്ത് റെഡ്ഡി - REVANTH REDDY ON LOK SABHA ELECTION RESULT

തെലങ്കാനയിലെ ലോക്‌സഭ തെരഞ്ഞെപ്പിലെ കോൺഗ്രസിന്‍റെ വിജയത്തിന് പിന്നിൽ ജനങ്ങളാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

LOK SABHA ELECTION RESULT 2024  CM REVANTH REDDY  CONGRESS  ഹൈദരാബാദ്
CM REVANTH REDDY ON LOK SABHA ELECTION RESULT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 3:18 PM IST

ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയികളായവര്‍ക്ക് അഭിനന്ദനം അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്ത് കോൺഗ്രസ് 8 ലോക്‌സഭ സീറ്റുകളിലും, കന്‍റോൺമെന്‍റ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഈ വിജയത്തിന് പിന്നിൽ ജനങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, കോൺഗ്രസിനെ പിന്തുണച്ചതിൽ സംസ്ഥാനത്തെ ജനങ്ങളോട് മന്ത്രി നന്ദി പറഞ്ഞു.

നിങ്ങൾ നൽകിയ ഈ വോട്ടുകൾ ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. മാത്രമല്ല ജനപിന്തുണ കോൺഗ്രസ് പാർട്ടിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും തന്‍റെ അഭിനന്ദം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവർത്തകരുടെ കഠിനാധ്വാനവും പ്രയാസങ്ങളും പാർട്ടി തിരിച്ചറിയുന്നു. ജനകീയ സർക്കാര്‍ സംസ്ഥാനത്തെ വികസനവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശ് നിയമ സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനും ജനസേന നേതാവ് പവൻ കല്യാണിനും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിലുള്ള ബന്ധം തുടരട്ടെ. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് വികസനത്തിൻ്റെ പാതയിലേക്ക് നീങ്ങാമെന്നും എക്‌സ്‌ പോസ്റ്റില്‍ അദ്ദേഹം പ്രതികരിച്ചു.

ALSO READ : രണ്ടാം യുഡിഎഫ് തരംഗത്തില്‍ കടപുഴകി എല്‍ഡിഎഫിന്‍റെ നെടുങ്കോട്ടകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.