ETV Bharat / bharat

Lok Sabha Election 5th Phase Polling Live Updates: ലോക്‌സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം: 49 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് - LS poll 5th phase - LS POLL 5TH PHASE

LOK SABHA ELECTION 2024  LS 5TH PHASE POLLING  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  അഞ്ചാം ഘട്ട പോളിങ്
Lok Sabha Election 5th Phase Polling
author img

By ETV Bharat Kerala Team

Published : May 20, 2024, 6:37 AM IST

Updated : May 20, 2024, 2:12 PM IST

14:11 May 20

LOK SABHA ELECTION 2024  LS 5TH PHASE POLLING  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  അഞ്ചാം ഘട്ട പോളിങ്
വോട്ടിങ് ശതമാനം
  • ഉച്ചയ്ക്ക് 1 മണിക്കുള്ള വോട്ടിങ് ശതമാനം 36.73

13:15 May 20

  • സച്ചിൻ ടെണ്ടുൽക്കറും മകൻ അർജുനും മുംബൈയിൽ വോട്ട് രേഖപ്പെടുത്തി

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ തിങ്കളാഴ്‌ച മുംബൈയിലെ പോളിങ് സ്റ്റേഷനിൽ ഇതിഹാസ ഇന്ത്യൻ ബാറ്റ്‌സ്‌മാൻ സച്ചിൻ ടെണ്ടുൽക്കറും മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറും വോട്ട് രേഖപ്പെടുത്തി.

12:00 May 20

  • 11 മണി വരെ രേഖപ്പെടുത്തിയത് 23.66 ശതമാനം പോളിങ്

6 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ രാവിലെ 11 മണിവരെ രേഖപ്പെടുത്തിയത് 23.66 ശതമാനം പോളിങ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം: ബിഹാർ (21.11%), ജമ്മു കശ്‌മീർ (21.37), ജാർഖണ്ഡ് (26.18), ലഡാക്ക് (27.87), മഹാരാഷ്‌ട്ര (15.93), ഒഡിഷ (21.07), ഉത്തർപ്രദേശ് (27.76), പശ്ചിമ ബംഗാൾ (32.70)

11:26 May 20

  • 'ജനങ്ങള്‍ ആഗ്രഹിക്കുന്നത് മോദിജി വീണ്ടും പ്രധാനമന്ത്രിയാകാന്‍': ഏക്‌നാഥ് ഷിന്‍ഡെ

വോട്ടവകാശം വളരെ പവിത്രവും വിലപ്പെട്ടതുമായ അവകാശമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. 'നിങ്ങളുടെ ഒരു വോട്ട് രാജ്യത്തെ വികസിപ്പിക്കും, രാജ്യത്തെ ഒരു മഹാശക്തിയായി, സ്വാശ്രയത്വത്തിലേക്ക് നയിക്കും. എല്ലാവരും മുന്നോട്ട് വന്ന് വോട്ട് രേഖപ്പെടുത്തണം. മോദിജി വീണ്ടും പ്രധാനമന്ത്രിയാകണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.' -ഷിന്‍ഡെ പറഞ്ഞു

10:58 May 20

ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും വോട്ട് ചെയ്‌തു
  • ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും വോട്ട് ചെയ്‌തു

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും മുംബൈയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

10:51 May 20

വോട്ട് രേഖപ്പെടുത്തി നടന്‍ ധര്‍മേന്ദ്ര
  • വോട്ട് ചെയ്‌ത് ധര്‍മേന്ദ്ര

മുംബൈയിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ ധര്‍മേന്ദ്ര

10:45 May 20

  • '400ലധികം സീറ്റുറപ്പ്': പ്രതീക്ഷ പങ്കിട്ട് രാജ്‌നാഥ് സിങ്

ലഖ്‌നൗവിൽ വോട്ട് രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം രാജ്യത്തെ വോട്ടർമാരോട് കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. ലഖ്‌നൗ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് രാജ്‌നാഥ് സിങ്. '400-ലധികം സീറ്റുകളിൽ ഞങ്ങള്‍ക്ക് വിജയം ഉറപ്പാണ്. ഇപ്പോൾ സീറ്റുകളൊന്നും പ്രവചിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -അദ്ദേഹം പറഞ്ഞു.

10:12 May 20

  • 9 മണി വരെ രേഖപ്പെടുത്തിയത് 10.28 ശതമാനം വോട്ടിങ്

രാവിലെ 9 മണി വരെയുള്ള പോളിങ് ശതമാനം: 6 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഏകദേശ വോട്ടിങ് ശതമാനം 10.28 ആണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം: ബിഹാർ (8.86), ജമ്മു കശ്‌മീർ (7.63), ലഡാക്ക് (10.51), ജാർഖണ്ഡ് (11.68), മഹാരാഷ്ട്ര (6.33), ഒഡീഷ (6.87), ഉത്തർപ്രദേശ് (12.89), പശ്ചിമ ബംഗാൾ (15.35)

09:52 May 20

  • ബംഗാളില്‍ പോളിങ്ങിനിടെ ബിജെപി-തൃണമൂല്‍ തര്‍ക്കം

നോർത്ത് 24 പർഗാനാസിൽ ബരാക്‌പൂർ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അർജുൻ സിങ്ങും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും തമ്മിൽ തർക്കം. വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആളുകളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് അർജുൻ സിങ് ആരോപിച്ചു.

09:46 May 20

  • സമ്മതിദാനം രേഖപ്പെടുത്തി താരങ്ങള്‍

ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, സന്യ മൽഹോത്ര, ഷാഹിദ് കപൂർ, രാജ്‌കുമാർ റാവു എന്നിവര്‍ മുംബൈയിലെ വിവിധ പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്‌തു.

09:15 May 20

  • വോട്ട് രേഖപ്പെടുത്തി ആര്‍ബിഐ ഗവര്‍ണര്‍

140 കോടി ജനങ്ങളുടെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായത് അഭിമാനമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 'വോട്ടെടുപ്പ് പ്രക്രിയ വളരെ സുഗമമായിരുന്നു, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും രാജ്യത്തുടനീളം പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ നിമിഷമാണ്. ഞാൻ അഭ്യർഥിക്കുന്നു. എല്ലാ വോട്ടർമാരും വോട്ട് ചെയ്യണം' ആർബിഐ ഗവർണർ പറഞ്ഞു.

08:42 May 20

  • റായ്‌ബറേലിയില്‍ താമര വിരിയും; പ്രതീക്ഷ പങ്കിട്ട് ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്

ബിജെപിയുടെ റായ്ബറേലി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ് റായ്ബറേലിയില്‍ വോട്ട് രേഖപ്പെടുത്തി. റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അമേഠിയിലും റായ്ബറേലിയിലും താമര വിരിയുമെന്നതിൽ സംശയമില്ലെന്ന് വോട്ട് ചെയ്‌ത ശേഷം ദിനേശ് പ്രതാപ് സിങ് പറഞ്ഞു.

07:51 May 20

വോട്ട് ചെയ്‌ത് അക്ഷയ്‌ കുമാറും ഫര്‍ഹാന്‍ അക്തറും
  • വോട്ട് രേഖപ്പെടുത്തി അക്ഷയ്‌ കുമാറും ഫര്‍ഹാന്‍ അക്തറും

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഫർഹാൻ അക്തറും വോട്ട് രേഖപ്പെടുത്തി. അക്ഷയ് ജുഹുവിലെ ഒരു പോളിങ് ബൂത്തിൽ വോട്ട് ചെയ്‌തപ്പോൾ, ബാന്ദ്ര വെസ്റ്റിലെ ഒരു ബൂത്തിലാണ് ഫർഹാന്‍ വോട്ട് ചെയ്യാനെത്തിയത്. തന്‍റെ വോട്ട് നല്ല ഭരണത്തിനും എല്ലാ ആളുകളെയും പരിപാലിക്കുന്ന സർക്കാരിനുമാണെന്ന് ഫർഹാൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അത് മനസില്‍ വച്ചാണ് വോട്ട് ചെയ്‌തതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

07:48 May 20

  • വോട്ട് ചെയ്‌ത് യുപി മുന്‍ മുഖ്യമന്ത്രി മായാവതി

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി അധ്യക്ഷയുമായ മായാവതി ലഖ്‌നൗവിൽ വോട്ട് ചെയ്‌തു. ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് പ്രതികരണം. ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മായാവതി. 'എല്ലാവരോടും വോട്ട് ചെയ്യാൻ ഞാൻ അഭ്യർഥിക്കുന്നു... വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഞാൻ അഭ്യർഥിക്കുന്നു. ബിജെപിയായാലും കോൺഗ്രസായാലും മറ്റ് ഏത് പാര്‍ട്ടി ആയാലും അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പറയുന്നു, പക്ഷേ ഫലം പ്രഖ്യാപിക്കുമ്പോൾ എല്ലാം വ്യക്തമാകും. ഇത്തവണ അധികാരത്തിൽ ഒരു മാറ്റം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പൊതുജനങ്ങൾ നിശബ്‌ദരാണെന്നും അവർ ഇതെല്ലാം കാണുന്നുണ്ടെന്നും കാന്‍ മനസിലാക്കുന്നു.' -മായാവതി പറഞ്ഞു.

07:17 May 20

  • യുപിയില്‍ കള്ളവോട്ട്; സര്‍പഞ്ചിന്‍റെ കൗമാരക്കാരനായ മകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ എട്ട് വോട്ടുകള്‍ ചെയ്‌ത ബിജെപി സര്‍പഞ്ചിന്‍റെ മകന്‍ അറസ്റ്റില്‍. വോട്ട് ചെയ്‌തത് പ്രായപൂര്‍ത്തിയാകാത്ത ആള്‍. വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കിടുകയും ചെയ്‌തു.

07:10 May 20

  • ലോക്‌സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം വോട്ടിങ് ആരംഭിച്ചു

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ 6 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94,000 പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. 8.95 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനം രേഖപ്പെടുത്തുക.

06:19 May 20

  • രാഹുല്‍ ഗാന്ധി, സ്‌മൃതി ഇറാനി, രാജ്‌നാഥ് സിങ്... ജനവിധി തേടുന്നത് 695 സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മണിമുതല്‍ പോളിങ് ആരംഭിക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളില്‍ 695 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

ഏഴ് ഘട്ടങ്ങളിലായാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഏറ്റവും കുറവ് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍, മഹാരാഷ്‌ട്രയിലെ 13 മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങള്‍, ജാര്‍ഖണ്ഡിലെ മൂന്ന് മണ്ഡലങ്ങള്‍, ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ തുടങ്ങിയവയിലാണ് പോളിങ് നടക്കുക.

ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയും, അമേഠിയുമാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങള്‍. റായ്‌ബറേലിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്തം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ്. അഞ്ച് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്ക് പുറമെ രാജ്‌നാഥ് സിങ്, സ്‌മൃതി ഇറാനി, ചിരാഗ് പാസ്വാൻ, ഒമര്‍ അബ്‌ദുള്ള എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.

ഇന്ന് പോളിങ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന 57 ശതമാനം ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകളാണ്. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഏപ്രില്‍ 19, 26, മെയ് 07, 13 തീയതികളില്‍ വോട്ടെടുപ്പ് നടന്നിരുന്നു. 379 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നിലവില്‍ പൂര്‍ത്തിയായത്. അവസാന ഘട്ട വോട്ടെടുപ്പ് മെയ്‌ 25, ജൂണ്‍ 1 തീയതികളില്‍ നടക്കും. ജൂണ്‍ 4നാണ് ഫലം പുറത്തുവരിക. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഇന്ന് ഒഡിഷ വിധാൻ സഭയിലേക്കുള്ള 35 മണ്ഡലങ്ങളിലെ വോട്ടെടുപ്പും നടക്കുന്നുണ്ട്.

Last Updated : May 20, 2024, 2:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.