ETV Bharat / bharat

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തുടര്‍പ്രഹരം; ലൗലിക്ക് പിന്നാലെ രണ്ട് മുൻ എംഎൽഎമാര്‍ പാര്‍ട്ടി വിട്ടു - Two former Congress MLAs resigned - TWO FORMER CONGRESS MLAS RESIGNED

ഡൽഹിയിലെ എഎപി-കോൺഗ്രസ് സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിവിട്ട നീരജ് ബസോയയും നസീബ് സിങും.

LOK SABHA ELECTION 2024  എഎപി കോൺഗ്രസ് സഖ്യം  മുൻ കോൺഗ്രസ് എംഎൽഎമാർ രാജി വച്ചു  DELHI CONGRESS FORMER MLAS RESIGNED
AAP-Congress Alliance: Two Delhi Congress Former MLAs Resigned
author img

By ETV Bharat Kerala Team

Published : May 1, 2024, 7:28 PM IST

ന്യൂഡൽഹി: കോൺഗ്രസ് മുൻ എംഎൽഎമാരായ നീരജ് ബസോയയും നസീബ് സിങും പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. ആം ആദ്‌മി പാർട്ടിയുമായി കോൺഗ്രസ് സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ഇരുവരും രാജിക്കത്തയച്ചു. അരവിന്ദർ സിങ് ലൗലി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് മുൻ എംഎൽഎമാരും പാര്‍ട്ടി വിട്ടിരിക്കുന്നത്.

ആം ആദ്‌മി പാർട്ടിയുമായി ഡൽഹി കോൺഗ്രസ് സഖ്യമുണ്ടാക്കിയത് പ്രവർത്തകർക്ക് വലിയ നാണക്കേട് ഉണ്ടാക്കുന്നെന്നും ഇതിൽ പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്നും മുൻ എംഎൽഎ നീരജ് ബസോയ അറിയിച്ചു. ആത്മാഭിമാനമുള്ള ഒരു പാർട്ടി നേതാവ് എന്ന നിലയിൽ തനിക്ക് ഇനി പാർട്ടിയിൽ തുടരാനാവില്ല. കഴിഞ്ഞ 30 വർഷത്തിനിടയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് എല്ലാ അവസരങ്ങളും നൽകിയതിന് സോണിയ ഗാന്ധിയോട് നന്ദി പറയുന്നതായും ബസോയ അറിയിച്ചു.

Also Read: 'കോൺഗ്രസ് അധ്യക്ഷ സ്ഥാനം മാത്രമേ രാജി വച്ചിട്ടുള്ളൂ, പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെച്ചിട്ടില്ല': അരവിന്ദർ സിങ് ലൗലി

ദവീന്ദർ യാദവിനെ ഡൽഹി കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധമറിയിക്കുന്നതായി നസീബ് സിങും പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെതിരെ പറഞ്ഞ ദവീന്ദർ യാദവ് ഇനി മുതൽ മുഖ്യമന്ത്രിയെ പ്രശംസിക്കാനും പിന്തുണയ്ക്കാനും നിർബന്ധിതനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡൽഹിയിലെ രണ്ട് മണ്ഡലങ്ങളിലെ നിരീക്ഷകരായിരുന്നു നീരജ് ബസോയയും നസീബ് സിങ്ങും. മെയ്‌ 25നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.