ETV Bharat / bharat

ജനങ്ങള്‍ ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിച്ചു; രാഹുല്‍ ഗാന്ധി - RAHUL GANDHI ABOUT ELECTION RESULT - RAHUL GANDHI ABOUT ELECTION RESULT

തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്നും കൂട്ടിച്ചേര്‍ത്തു.

RAHUL GANDHI  LOK SABHA ELECTION RESULT 2024  രാഹുല്‍ ഗാന്ധി  INDIA ALLIANCE BJP
രാഹുല്‍ ഗാന്ധി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 8:56 AM IST

ന്യൂഡൽഹി : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിന് വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞ് തുടങ്ങിയ അദ്ദേഹം രണ്ടിടത്തെയും എംപിയാകുന്നുളള ആഗ്രഹവും പ്രകടിപ്പിച്ചു. ഇന്ത്യക്കാര്‍ ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിച്ചുവെന്നും രാജ്യത്തെ ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്തിന്‍റെ കൂടെ നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു വേണ്ടി കൂടെ നിന്ന എല്ലാ സഖ്യകക്ഷികൾക്കും കോൺഗ്രസ് പ്രവർത്തകർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്‌തു.

നരേന്ദ്ര മോദിക്ക് മൂന്നാം തവണയും അധികാരത്തിലേറാനായി. എന്നാല്‍ ഇത്തവണ സര്‍വാധിപത്യത്തോടെ അല്ല മറിച്ച് ചന്ദ്രബാബു നായിഡുവിന്‍റെയും നിതീഷ് കുമാറിന്‍റെയും തോളിലിരുന്നാണ് ബിജെപി ഭരിക്കാന്‍ പോകുന്നത്. 400 സീറ്റ് പ്രതീക്ഷിച്ചിരുന്ന എന്‍ഡിഎക്ക് നേടാനായത് വെറും 240 സീറ്റുകൾ മാത്രം. 2014 ല്‍ ജനത പാർട്ടി അധികാരത്തിൽ വന്നതിനുശേഷം ഇത് ആദ്യമായാണ് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നത്. 2019 ല്‍ 303 എന്ന റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കിയ പാര്‍ട്ടിയ്ക്ക് ഇത്തവണ നേടാനായത് 240 സീറ്റുകള്‍ മാത്രമാണ്.

ഈ തെരഞ്ഞെടുപ്പ് ഫലം 'ജൻതാ കാ റിസല്‍ട്ട്' ആണ്. ഇത് ജനങ്ങളുടെയും ജനാധിപത്യത്തിൻ്റെയും വിജയമാണ്. ശരിക്കും പോരാട്ടം മോദിയും ജനങ്ങളും തമ്മില്‍ ആയിരുന്നു. ഒരു വ്യക്തിക്ക് വോട്ട് ചെയ്യാനാണ് ബിജെപി ആവശ്യപ്പെട്ടത്. മോദിക്ക് എതിരായാണ് ഫലം വന്നത്. ഇത് അദ്ദേഹത്തിന്‍റെ ധാര്‍മ്മികവും രാഷ്‌ട്രീയപരവുമായ പരാജയമാണെന്നും മല്ലികാര്‍ജുന്‍ ഖാർഗെ പറഞ്ഞു. 18-ാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലം വിനയപൂർവം സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

3,90,030 വോട്ടുകൾക്ക് ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ വിജയം ഉറപ്പിച്ചത്. 2019 ൽ ലോക്‌സഭയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയ വയനാട് സീറ്റിലും 3,64,422 വോട്ടുകളോടെ രാഹുലിന് വിജയിക്കാനായി.

Also Read: 'മൂന്നാം വട്ടവും മോദി സർക്കാർ'; ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്‍റെയും വിജയമെന്ന് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.