ETV Bharat / bharat

മൊറാദാബാദിലെ ബിജെപി സ്ഥാനാര്‍ഥി മരിച്ചു; മരണം തെരഞ്ഞെടുപ്പിന്‍റെ പിറ്റേദിവസം - BJP candidate dies of heart attack

ബിജെപിക്ക് വന്‍ തിരിച്ചടി. വോട്ടെടുപ്പിന്‍റെ പിറ്റേദിവസം സ്ഥാനാര്‍ഥി മരിച്ചു. മരിച്ചത് മൊറാദാബാദ് മണ്ഡലം സ്ഥാനാര്‍ഥി കന്‍വര്‍ സര്‍വേഷ് കുമാര്‍ സിങ്.

BJP CANDIDATE DIES  MORADABAD LS SEAT  KUNWAR SARVESH KUMAR SINGH  രുചി വീര
A day after polling for Moradabad LS seat, BJP candidate dies of heart attack, CM Yogi reacts
author img

By ETV Bharat Kerala Team

Published : Apr 20, 2024, 10:26 PM IST

മൊറാദാബാദ് (ഉത്തര്‍പ്രദേശ്) : പശ്ചിമ ഉത്തര്‍പ്രദേശില്‍ ഇന്നലെ വോട്ടെടുപ്പ് നടന്ന മൊറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മരിച്ചു. ഇന്നലെ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ഥി കന്‍വര്‍ സര്‍വേഷ് കുമാര്‍ സിങ്ങാണ് ഇന്ന് ഹൃദയാഘാതം മൂലം മരിച്ചത്.

സിറ്റിങ് എംഎല്‍എ റിതേഷ് ഗുപ്‌തയാണ് ഇക്കാര്യം അറിയിച്ചത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ട ഉടന്‍ തന്നെ സര്‍വേഷിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിങ്ങിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

മുന്‍ എംപിയും മൊറാദാബാദ് സ്ഥാനാര്‍ഥിയുമായ കന്‍സര്‍വേഷ് കുമാര്‍സിങ് മരിച്ചെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് ആദിത്യനാഥ് തന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു. ബിജെപി കുടുംബത്തിന് പരിഹരിക്കാനാകാത്ത നഷ്‌ടമാണിത്. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ വേര്‍പാട് താങ്ങാന്‍ കരുത്തുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു. ആത്മാവിന് ഭഗവാന്‍ ശ്രീരാമന്‍ ശാശ്വത സമാധാനം നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന്‍റെ രുചി വീരയോടായിരുന്നു കന്‍വര്‍ സിങ് മത്സരിച്ചത്.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്‌ച; ജുമുഅ നമസ്‌കാര സമയം ക്രമീകരിക്കാന്‍ ഇകെ വിഭാഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.