ETV Bharat / bharat

അയോധ്യ രാമക്ഷേത്രത്തിന്‍റെ വികസനം, പ്രാണപ്രതിഷ്‌ഠ ചടങ്ങിന്‍റെ സ്‌മരണയ്‌ക്കായി ലോകമെമ്പാടും രാമായണ ഉത്സവം: ബിജെപിയുടെ പ്രകടന പത്രിക - BJP election manifesto 2024 - BJP ELECTION MANIFESTO 2024

അയോധ്യയുടെ വികസനം, ശ്രീരാമൻ്റെ പൈതൃകം നിലനിർത്തും, ലോകമെമ്പാടും രാമായണ ഉത്സവം ആഘോഷിക്കും തുടങ്ങിയവയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ.

LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  AYODHYA TEMPLE  ബിജെപി പ്രകടന പത്രിക
Lok Sabha election 2024: BJP Manifesto Promises Ayodhya's 'Holistic' Development
author img

By ETV Bharat Kerala Team

Published : Apr 14, 2024, 8:22 PM IST

ന്യൂഡൽഹി : അയോധ്യയുടെ വികസനം തെരഞ്ഞെടുപ്പ് വാഗ്‌ദാനമാക്കി ബിജെപി. ഇന്ന് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് പാർട്ടി അധികാരം നിലനിർത്തിയാൽ അയോധ്യ രാമക്ഷേത്രത്തിന്‍റെ വികസനത്തിനും ശ്രീരാമൻ്റെ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് വാഗ്‌ദാനം നൽകിയത്. പ്രാണപ്രതിഷ്‌ഠ ചടങ്ങിന്‍റെ സ്‌മരണയ്‌ക്കായി ലോകമെമ്പാടും രാമായണ ഉത്സവം ആഘോഷിക്കുമെന്നും പാർട്ടി വാഗ്‌ദാനം ചെയ്‌തു.

ലോകത്തൊട്ടാകെയുള്ള രാമഭക്തർ അയോധ്യ സന്ദർശിക്കുമ്പോൾ, ആ നഗരത്തിന്‍റെ വികസനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് ബിജെപി പ്രകടന പത്രികയിൽ പറയുന്നത്. 'സങ്കൽപ് പത്ര' എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ജെ പി നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിങ്, നിർമ്മല സീതാരാമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.

ശ്രീരാമൻ്റെ പൈതൃകം അടയാളപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആഗോളതലത്തിൽ പദ്ധതികൾ നടപ്പാക്കുമെന്നും പത്രികയിൽ ബിജെപി പറഞ്ഞു. തീര്‍ഥാടന ടൂറിസത്തെ വികസിപ്പിക്കുന്നതിനായി രാജ്യത്തെമ്പാടും കേന്ദ്രങ്ങൾ സ്ഥാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

Also Read: സവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായി നിയമം കൊണ്ടുവരും; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഭാഷ-മത-ലിംഗ ന്യൂനപക്ഷ വികസനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.