ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് 96കാരനായ അദ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട കാര്യങ്ങളില്ലെന്നും വിദഗ്‌ധ ഡോക്‌ടര്‍മാരടങ്ങിയ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള മുതിര്‍ന്ന ഡോ. വിനീത് സുരിയുടെ മേല്‍നോട്ടത്തിലാണ് അദ്വാനിയെ നിലവില്‍ ചികിത്സിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യവും നേരത്തെ അദ്ദേഹം ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.