ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
അപ്പോളോ ആശുപത്രിയിൽ ഡോ. വിനിത് സൂരിയുടെ പരിചരണത്തിലാണെന്നും പതിവായി നടത്തുന്ന പരിശോധനകൾക്ക് വേണ്ടിയാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആശുപത്രി പ്രസ്‌താവനയിൽ വ്യക്തമാക്കി. ബുധനാഴ്‌ച തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും പ്രസ്‌താവനയിലുണ്ട്.
ജൂലൈ ആദ്യവാരത്തിലും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടുകയും ചെയ്‌തിരുന്നു.
Also Read: അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിരീക്ഷണത്തില്‍; ഡോക്‌ടര്‍മാര്‍ പറയുന്നതിങ്ങനെ