ETV Bharat / bharat

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ ചെമ്പ് ഖനിയിൽ ലിഫ്‌റ്റ് തകർന്നു: കുടുങ്ങിക്കിടന്ന 8 പേരെ രക്ഷിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു - KOLIHAN COPPER MNE LIFT ACCIDENT - KOLIHAN COPPER MNE LIFT ACCIDENT

ലിഫ്‌റ്റ് തകർന്നുണ്ടായ അപകടത്തിൽ കുടുങ്ങിയ 14 പേരിൽ എട്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ബിജെപി എംഎൽഎ ധർമപാൽ ഗുർജാർ. സംഭവം രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ.

LIFT COLLAPSE IN RAJASTHAN  LIFT COLLAPSED AT HCL KOLIHAN MINE  ചെമ്പ് ഖനിയിൽ ലിഫ്‌റ്റ് തകർന്നു  രാജസ്ഥാനിൽ ലിഫ്‌റ്റ് തകർന്നു
Kolihan Copper Mine in Jhunjhunu (Source: ANI)
author img

By ETV Bharat Kerala Team

Published : May 15, 2024, 7:23 AM IST

Updated : May 15, 2024, 11:52 AM IST

ജയ്‌പൂർ : രാജസ്ഥാനിലെ ചെമ്പ് ഖനിയിൽ ലിഫ്‌റ്റ് തകർന്ന് വീണ് അപകടം. ഖനിയിൽ അകപ്പെട്ട 14 പേരിൽ 8 പേരെ ഇതിനകം രക്ഷിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ ജുൻജുനു ജില്ലയിലെ കോലിഹാൻ ഖനിയില്‍ ഇന്നലെ (മെയ്‌ 14) രാത്രി 8 മണിയോടെയാണ് സംഭവം. ഖനിയിൽ ഇറങ്ങാനും മുകളിലേക്ക് കയറാനും ഉപയോഗിക്കുന്ന ലിഫ്‌റ്റാണ് തകർന്നത്. 1875 അടി താഴ്‌ചയിലുള്ള ഖനിയിൽ ഇനിയും 6 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അപകട വിവരമറിഞ്ഞതെന്നും, ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും ബിജെപി എംഎൽഎ ധർമപാൽ ഗുർജാർ പറഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെയടക്കം വിളിച്ചതായും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്ന് ഭരണകൂടവും ജാഗ്രതയിലാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം അറിഞ്ഞ ഉടനെ സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനയും, 6 ആബുംലൻസുകളും, ഡോക്‌ടർമാരുടെ സംഘവും സ്ഥലത്തെത്തിയിരുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. എല്ലാവരും സുരക്ഷിതരായി പുറത്തുവരുമെന്ന് എംഎൽഎ പറഞ്ഞു.

പ്രതികരണവുമായി മുഖ്യമന്ത്രി : അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തനത്തിനാവശ്യമായ എല്ലാം സജ്ജമാക്കിയതായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാനും നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

Also Read: കൊച്ചി സ്‌മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം, ഒരു തൊഴിലാളി മരിച്ചു

Last Updated : May 15, 2024, 11:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.