ETV Bharat / bharat

നിയമ വിദ്യാര്‍ഥിനിയെ കാമുകനും കൂട്ടുകാരും കൂട്ടബലാത്സംഗം ചെയ്‌തു; 4 പേര്‍ അറസ്‌റ്റില്‍, ഞെട്ടിക്കുന്ന സംഭവം - LAW STUDENT GANG RAPED

മാസങ്ങൾ നീണ്ട ലൈംഗിക പീഡനത്തിന് ഇരയായ 20കാരി തന്‍റെ കുടുംബത്തോടാണ് വിവരം വെളിപ്പെടുത്തിയത്

LAW STUDENT GANG RAPED  കൂട്ടബലാത്സംഗം  VISAKHAPATNAM ANDRAPRADESH  CRIME NEWS
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 20, 2024, 1:14 PM IST

വിശാഖപട്ടണം: 20 കാരിയായ നിയമ വിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്‌തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം. മാസങ്ങൾ നീണ്ട ലൈംഗിക പീഡനത്തിന് ഇരയായ 20കാരി തന്‍റെ കുടുംബത്തോടാണ് വിവരം വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ കാമുകൻ വംശി എന്ന യുവാവിനെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോകൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്‌താണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തത്. നാല് പ്രതികളെയും അറസ്‌റ്റ് ചെയ്‌തെന്നും ഇരയുടെ കാമുകനും (വംശി), അവന്‍റെ മൂന്ന് അടുത്ത സുഹൃത്തുക്കളുമാണ് പ്രതികളെന്ന് വിശാഖപട്ടണം പൊലീസ് കമ്മിഷണർ ശങ്ക ബ്രത ബാഗ്‌ചി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

ബിഎൻഎസ് സെക്ഷൻ 70(1), 77, 351(2), 69, 75(1) പ്രകാരം ഐടി ആക്‌ട് 2000 മുതൽ 2008 വരെയുള്ള സെക്ഷൻ 67 (എ) ഉൾപ്പെടെയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയായ വംശിയും നിയമ വിദ്യാർഥിനിയും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

2024 ഓഗസ്‌റ്റ് 13 ന് തുറമുഖ നഗരത്തിലെ കൃഷ്‌ണ നഗറിലുള്ള തന്‍റെ സുഹൃത്തിന്‍റെ മുറിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾ സ്ഥലത്തെത്തി വംശിയുടെയും പെൺകുട്ടിയുടെയും വീഡിയോ പകർത്തി.

ശേഷം, പെൺകുട്ടിയുടെ കാമുകന്‍റെ സഹായത്തോടെ പ്രതികൾ വിദ്യാർഥിനിയെ അശ്ലീല വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. മാസങ്ങൾ നീണ്ട പീഡനത്തിനൊടുവിൽ നവംബർ 18ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പിതാവ് രക്ഷപ്പെടുത്തി.

തുടർന്നാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് പങ്കുവച്ചത്. പിന്നീട്, പെണ്‍കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നാലു പ്രതികളെയും അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Read Also: മണിക്കൂറുകളോളം നിര്‍ത്തിച്ചു, ശാരീരിക പീഡനം; റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാര്‍ഥി കുഴഞ്ഞുവിണ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.