ETV Bharat / bharat

ഡോക്‌ടറുടെ കൊലപാതകം: രാജ്യവ്യാപക പ്രക്ഷോഭം അവസാനിപ്പിച്ച് ഫോര്‍ഡ, നടപടി ജെപി നദ്ദയുടെ ഉറപ്പിന്മേല്‍ - FORDA calls off strike - FORDA CALLS OFF STRIKE

രാജ്യവ്യാപക സമരം പിന്‍വലിച്ച് ഫോര്‍ഡ. നടപടി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന്. ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഫോര്‍ഡ.

UNION HEALTH MINISTER NADDA  KOLKATA DOCTOR RAPE MURDER CASE  ഡോക്‌ടറുടെ കൊലപാതകം  രാജ്യവ്യാപക പ്രക്ഷോഭം ഫോര്‍ഡ
FORDA president Aviral Mathur (ANI)
author img

By ANI

Published : Aug 14, 2024, 9:35 PM IST

ന്യൂഡൽഹി: കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി ഡോക്‌ടര്‍ കൊല്ലപ്പെട്ട സംഭവത്തിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭം പിൻവലിച്ച് ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ). കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നടപടി. തുടര്‍ന്ന് സമരം പിന്‍വലിക്കുന്നതായി ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) അറിയിച്ചു.

"തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ തങ്ങൾ പണിമുടക്ക് പിൻവലിക്കുന്നുവെന്ന് ഫോർഡ പ്രസിഡൻ്റ് അവിരാൾ മാത്തൂർ പറഞ്ഞു. തങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ടു. ഇന്നലെയും ഞങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പത്രക്കുറിപ്പിൽ മുന്നോട്ട് വച്ച ആവശ്യങ്ങൾ പരിഷ്‌കരിച്ച് ഇന്ന് അദ്ദേഹത്തിന് സമർപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്രമന്ത്രി നദ്ദ, ഡോക്‌ടർമാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുമെന്ന് ഫോർഡയ്ക്ക് ഉറപ്പുനൽകിയതായും'' അദ്ദേഹം പറഞ്ഞു.

വിഷയം അന്വേഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഞങ്ങളോട് പറഞ്ഞു. ഫോർഡയുടെ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പുനൽകിയെന്നും മാത്തൂർ പറഞ്ഞു. ഡോക്‌ടർമാരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി നദ്ദ പറഞ്ഞു. തുടർനടപടികൾ സ്വീകരിക്കുകയും ഉടൻ തന്നെ ജെപി നദ്ദയെ കാണാൻ എത്തുകയും ചെയ്യും. ഒരു അസോസിയേഷൻ എന്ന നിലയിൽ എല്ലാ അംഗങ്ങളുമായും ചർച്ചയും നടത്തി.

നേരത്തെ രണ്ടാം വർഷക്കാരിയായ പെൺകുട്ടിയെ ദാരുണമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതിൽ നദ്ദ രോഷം പ്രകടിപ്പിച്ചു. ഓഗസ്റ്റ് 12 മുതൽ ആശുപത്രികളിലെ സേവനങ്ങൾ രാജ്യവ്യാപകമായി നിർത്തിവയ്ക്കുന്നതായി ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9നാണ് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ ആർജി കാർ മെഡിക്കൽ കോളജിൽ ഡോക്‌ടറെ കണ്ടെത്തിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനും കാരണമായി.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയ്‌ക്ക് അയച്ച കത്തില്‍ ഡോക്‌ടറുടെ മരണത്തെ ഫോര്‍ഡ അപലപിച്ചു. റസിഡൻ്റ് ഡോക്‌ടർമാരുടെ സമൂഹത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണിതെന്നും കത്തില്‍ പറയുന്നു. തൊഴിലിന്മേലുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിൻ്റെ തന്നെ സത്തയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് അസോസിയേഷൻ ഊന്നിപ്പറഞ്ഞു. ഈ ദുരന്തത്തിൻ്റെ ഫലമായി ഉയർന്നുവന്ന ആവശ്യങ്ങളും കത്തിൽ ഉയർത്തിക്കാട്ടുന്നു.

പ്രിൻസിപ്പൽ, എംഎസ്‌വിപി, ഡീൻ, പൾമണറി മെഡിസിൻ വിഭാഗം മേധാവി തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ രാജി ഉൾപ്പെടെ ആർജി കാർ മെഡിക്കൽ കോളജ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങൾ വേഗത്തിൽ അംഗീകരിക്കണമെന്ന് ഫോർഡ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഒരു ഡ്യൂട്ടി ഡോക്‌ടറായ ഒരു സ്ത്രീയുടെ അന്തസും ജീവനും സംരക്ഷിക്കാനുള്ള തങ്ങളുടെ കർത്തവ്യത്തിൽ വീഴ്‌ച വരുത്തിയ ആർജി കാർ എംസി ആൻഡ് എച്ച് പൊലീസ് ഔട്ട്‌പോസ്റ്റിലെ അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണർക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്ന ഡോക്‌ടർമാരുടെ നേരെ പൊലീസ് ക്രൂരതയോ മർദ്ദനമോ ഉണ്ടാകില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ മാനിക്കുമെന്നും ഉറപ്പ് നൽകി. മരിച്ച ഡോക്‌ടർക്ക് നീതി ലഭിക്കണമെന്നും അവരുടെ കുടുംബത്തിന് ഉചിതമായ നഷ്‌ട പരിഹാരം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫോര്‍ഡ കത്തില്‍ ആവശ്യപ്പെട്ടു.

Also Read: ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവം: 'പ്രതിയെ രക്ഷിക്കാനുള്ള ശ്രമം സംശയാസ്‌പദം': രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.