ETV Bharat / bharat

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി - KOLKATA RAPE MURDER CASE UPDATE - KOLKATA RAPE MURDER CASE UPDATE

കേസ് ഓഗസ്റ്റ് 20-ന് പരിഗണിക്കും. വാദം കേൾക്കുക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച്.

SC TAKES SUO MOTO COGNISANSE  KOLKATA DOCTOR MURDER CASE  RAPE AND MURDER CASE IN KOLKATA  SUPREME COURT
Supreme Court (file photo) (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 6:56 PM IST

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിത ട്രെയിനി ഡോക്‌ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. കേസിൽ ഓഗസ്റ്റ് 20-ന് കോടതി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസിന്‍റെ അന്വേഷണ ചുമതല കൊൽക്കത്ത പൊലീസിൽ നിന്നും സിബിഐയ്ക്ക് കൊൽക്കത്ത ഹൈക്കോടതി നേരത്തെ കൈമാറിയിരുന്നു. വനിത ട്രെയിനി ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 16-ന് ചീഫ് ജസ്റ്റിസിന് കത്തുകള്‍ ലഭിച്ചിരുന്നു.

അതേസമയം ആഗസ്റ്റ് 14 -ന് ആർ.ജി കർ മെഡിക്കൽ കോളജിന് നേരെയുണ്ടായ ആക്രമണത്തിൽ നിഷ്‌പക്ഷ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ഹര്‍ജി ലഭിച്ചിരുന്നു. മെഡിക്കൽ സ്ഥാപനങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സെക്കന്തരാബാദ് ആർമി കോളേജ് ഓഫ് ഡെൻ്റൽ സയൻസസിലെ ഡോ മോണിക്ക സിങ്ങാണ് ഹർജി സമർപ്പിച്ചത്.

Also Read: ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം: ഓരോ രണ്ട് മണിക്കൂറിലും സാഹചര്യങ്ങള്‍ അറിയിക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം

മെഡിക്കൽ പ്രൊഫഷണലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ചാണ് ഹർജിൽ പരാമര്‍ശിച്ചിരുന്നത്. കൊൽക്കത്തയിലെ സംഭവം മെഡിക്കൽ പ്രൊഫഷണലുകളുടെ മനോവീര്യത്തെ സാരമായി ബാധിച്ചുവെന്നും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ഇതില്‍ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.