ETV Bharat / bharat

വ്യവസായിയുടെ മൃതദേഹം വാട്ടർ ടാങ്കിനടിയിൽ; ബിസിനസ് പങ്കാളി അറസ്റ്റിൽ - Kolkata businessman Murder

കടം വാങ്ങിയ തുക പ്രതിയുടെ കയ്യില്‍ നിന്ന് വാങ്ങുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം.

Kolkata businessman  Businessman murder  Murder  business partner
Kolkata businessman's body found in jute sack, business partner arrested
author img

By ETV Bharat Kerala Team

Published : Mar 13, 2024, 7:03 PM IST

കൊൽക്കത്ത : കാണാതായ വ്യവസായിയുടെ മൃതദേഹം ബിസിനസ് പങ്കാളിയുടെ വീട്ടിലെ വാട്ടർ ടാങ്കിനടിയിൽ നിന്ന് കണ്ടെത്തി. ബാലിഗഞ്ച് പ്രദേശത്ത് താമസിച്ചിരുന്ന ഭാവോ ലഖാനിയുടെ മൃതദേഹമാണ് അദ്ദേഹത്തിന്‍റെ ബിസിനസ് പങ്കാളിയായ അനിർബൻ ഗുപ്‌തയുടെ വീട്ടില്‍ നിന്ന് ചൊവ്വാഴ്‌ച കണ്ടെടുത്തത്. ചണച്ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ 3 മണിക്ക് ടാങ്കില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്‌ഡില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി അനിർബൻ ഗുപ്‌തയെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തപ്പോള്‍ കുറ്റം സമ്മതിച്ചു.

തിങ്കളാഴ്‌ച രാവിലെ തന്‍റെ വീട്ടില്‍വെച്ച് തർക്കമുണ്ടായെന്നും ലഖാനിയുടെ തലയിൽ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് അടിക്കുകയും ചെയ്‌തെന്ന് ഗുപ്‌ത പൊലീസിനോട് വെളിപ്പെടുത്തി. ഫോറൻസിക് പരിശോധനയിലും പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലും മരിച്ചയാൾ ആക്രമണത്തിന് വിധേയനായതായി കണ്ടെത്തിയിരുന്നു. തലയിലുൾപ്പെടെ മര്‍ദനമേറ്റ മുറിവുകൾ വ്യക്തമായിരുന്നു.

മരിച്ച ലഖാനിയുടെ കയ്യില്‍ നിന്ന് പ്രതി വലിയൊരു തുക കടം വാങ്ങിയിരുന്നതായും എന്നാൽ ദീർഘകാലമായിട്ടും അത് തിരിച്ച് നല്‍കിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പണം തിരികെത്തരുന്നതിനെ പറ്റി സംസാരിക്കാനാണ് ലഖാനി തിങ്കളാഴ്‌ച പുലർച്ചെ ഗുപ്‌തയുടെ വസതിയിലെത്തിയത്. കൊലപാതകം നടക്കുമ്പോൾ ഒന്നിലധികം ആളുകൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മൃതദേഹം ഒളിപ്പിക്കാൻ ഒന്നിലധികം പേർ ഉണ്ടായിരുന്നെന്നാണ് കരുതുന്നതെന്നും പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Also Read : കോഴിക്കോട് കഞ്ചാവ് വേട്ട: 3 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.