ന്യൂഡൽഹി: ഇന്ത്യയിലെ താര ദമ്പതികളായ വിരാട് കോലിക്കും അനുഷ്‌ക ശർമയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. കോലിയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. ഫെബ്രുവരി 15 ന് തങ്ങൾക്ക് ഒരാൺകുഞ്ഞ് പിറന്നതായാണ് കോലി പുറത്തുവിട്ട വാർത്ത. ഏറെ സന്തോഷത്തോടെയാണ് ഇക്കാര്യം എല്ലാവരുമായി പങ്കുവയ്ക്കുന്നുവെന്നും വാമികയുടെ കുഞ്ഞനുജന് സ്വാഗതമെന്നും കോലി ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു. അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.
"ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു." -കോലി പോസ്‌റ്റ് ചെയ്‌തു.