ETV Bharat / bharat

ധ്രുവീകരണത്തിനായി ബിജെപി ഹിന്ദുക്കളെ ഉപയോഗിക്കുന്നു; രാഹുലിനെ പിന്തുണച്ച് കെസി വേണുഗോപാൽ - KC Venugopal on Rahul speech

author img

By ETV Bharat Kerala Team

Published : Jul 1, 2024, 8:58 PM IST

തെരഞ്ഞെടുപ്പിൽ ബിജെപി ഹിന്ദുക്കളെ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നു: രാഹുൽ ഗാന്ധിയുടെ പരാമർശത്തെ കുറിച്ച് കെസി വേണുഗോപാൽ

KC VENUGOPAL  BJP  RAHUL GANDHI  രാഹുൽ ഗാന്ധിയുടെ പരാമർശം
Rahul Gandhi and KC Venugopal (Etv Bharat)

ഡൽഹി : തെരഞ്ഞെടുപ്പില്‍ ദ്രുവീകരണത്തിനായി ഭാരതീയ ജനത പാർട്ടി ഹിന്ദുക്കളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. ഇന്ന് നടന്ന ലോക്‌സഭ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"യഥാർഥ ഹിന്ദുക്കൾ ആരാണ്" എന്നായിരുന്നു രാഹുൽ ഗാന്ധി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യം. ബിജെപി സ്‌പോൺസർ ചെയ്യുന്ന ഹിന്ദു വ്യത്യസ്‌തനാണ്. തെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിനും വിജയിക്കാനും മാത്രം ബിജെപി ഹിന്ദുക്കളെ ഉപയോഗിക്കുവെന്നുമായിരുന്നു രാഹുലിന്‍റെ പ്രസംഗമെന്ന് കെ സി വോണുഗോപാല്‍ പറഞ്ഞു.

രാഹുലിന്‍റെ വാക്കുകൾ വളരെ വ്യക്തമാണ്. അതിനെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ് ഭരണപക്ഷം. ഇത് എപ്പോഴും ജനം അംഗീകരിക്കണമെന്നില്ല. അവർ എല്ലാം കണ്ടുകൊണ്ടിരിക്കയായെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മൈക്ക് മാത്രമല്ല സൻസദ് ടി വി പോലും പ്രതിപക്ഷത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. അത് പൂർണമായും ഭരണപക്ഷത്തിനോടൊപ്പമാണ്. അത് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതോടെ ഭരണപക്ഷം സഭയിൽ ബഹളം വച്ചു. ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തമെന്ന് വിളിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അതേസമയം ബിജെപിയും മോദിയുമല്ല മുഴുവൻ ഹിന്ദു സമൂഹമമെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു.

Also Read: 'ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല': രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.