ETV Bharat / bharat

'അദാനിയെന്ന പേര് പാര്‍ലമെന്‍റില്‍ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാൽ - KC VENUGOPAL FLAYS CENTRAL GOVT

സഭ നിർത്തിവയ്ക്കാന്‍ കാരണം സർക്കാർ മാത്രമാണെന്നും കെസി വേണുഗോപാല്‍.

OPPOSITION PROTEST IN PARLIAMENT  ADANI BRIBERY CASE  കെസി വേണുഗോപാൽ കോണ്‍ഗ്രസ്  അദാനി വിഷയം പാര്‍ലമെന്‍റ് പ്രതിഷേധം
KC Venugopal (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 7:07 PM IST

ന്യൂഡൽഹി: അദാനി കൈക്കൂലി വിഷയത്തില്‍ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സഭ നടത്താന്‍ സർക്കാരിന് താത്പര്യമില്ലാത്തതുകൊണ്ടാണ് സഭ നിർത്തിവയ്ക്കുന്നതെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. സഭ നിർത്തിവയ്ക്കാന്‍ കാരണം സർക്കാർ മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അവർക്ക് സഭ പ്രവർത്തിപ്പിക്കാൻ ഒട്ടും താത്പര്യമില്ല. ഞങ്ങൾ വിഷയം ഉന്നയിച്ചു. 10 സെക്കൻഡിനുള്ളിൽ അവർ സഭ നിർത്തിവച്ചു. പാർലമെന്‍റിൽ അദാനിയുടെ പേര് കേൾക്കാൻ സർക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാർലമെന്‍ററികാര്യ മന്ത്രി സഭ ആരംഭിക്കുന്നതിന് മുമ്പ് പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്‌താവനകൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 'ഇന്ന് സഭ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, പാർലമെന്‍ററി കാര്യ മന്ത്രി വളരെ പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്‌താവന നടത്തി.

പാർലമെന്‍റിറി മന്ത്രിയുടെ ജോലി സഭയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ഇരുപക്ഷവുമായി ചർച്ച നടത്തുകയും ചെയ്യുക എന്നതാണ്. പക്ഷേ ഇവിടെ അദ്ദേഹം പ്രസ്‌താവന നടത്തുന്നത് അവർക്ക് സഭ നടത്താന്‍ താത്പര്യമില്ലെന്നതിന്‍റെ വ്യക്തമായ സൂചനയാണ്.'- കെസി വേണിഗോപാല്‍ പറഞ്ഞു.

അതേസമയം, പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ വഴി കണ്ടെത്തണമെന്ന് കോൺഗ്രസ് എംപി കീർത്തി ചിദംബരവും പറഞ്ഞു. 'ഈ സ്‌തംഭനാവസ്ഥ അവസാനിപ്പിക്കാൻ സർക്കാർ ഒരു വഴി കണ്ടെത്തണം. ഭൂരിപക്ഷത്തിനും (പാർലമെന്‍റിൽ) സംസാരിക്കാൻ സർക്കാർ അവസരം നൽകണം. പ്രതിപക്ഷത്തിന് പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അവസരം അവർ നിരന്തരം നിഷേധിക്കുകയാണ്. ഇത് പാർലമെന്‍ററി ജനാധിപത്യത്തിന് നല്ലതല്ല.'

അതേസമയം ശീതകാല സമ്മേളനത്തിന്‍റെ 12-ാം ദിവസമായ ഇന്നും പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും നിർത്തിവയ്ക്കുകയായിരുന്നു.

Also Read: 'കശ്‌മീര്‍ സ്വതന്ത്ര രാഷ്‌ട്രമാകാൻ സ്വപ്‌നം കാണുന്ന സംഘടനയുമായി സോണിയാ ഗാന്ധിക്ക് ബന്ധം'; ആരോപണവുമായി ബിജെപി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.