ETV Bharat / bharat

ആപ്പ് അധിഷ്‌ഠിത ക്യാബുകൾക്കും സിറ്റി ടാക്‌സികൾക്കും ഏകീകൃത നിരക്കുകൾ നിശ്ചയിച്ച് കര്‍ണാടക

author img

By ETV Bharat Kerala Team

Published : Feb 5, 2024, 9:06 AM IST

കര്‍ണാടക ഗതാഗത വകുപ്പ് സിറ്റി ടാക്‌സികൾക്കും ആപ്പ് അധിഷ്‌ഠിത അഗ്രഗേറ്ററുകൾ വഴി പ്രവർത്തിക്കുന്നവർക്കായി പുതിയ നിരക്ക് ഘടനയുമായി രംഗത്തെത്തി. പുതിയ ഉത്തരവോടെ, ആപ്പ് അധിഷ്‌ഠിത ക്യാബ് അഗ്രഗേറ്റർമാരായ ഊബർ, ഒല എന്നിവയ്‌ക്കും സിറ്റി ടാക്‌സികൾക്കുമുള്ള നിരക്കുകൾ ഏകീകൃതമായിരിക്കും.

ഏകീകൃത നിരക്കുകൾ  Govt Fxes Uniform Fare For Taxis  കര്‍ണാടക ഗതാഗത വകുപ്പ്  Uniform Fare For Taxis in karnataka
ആപ്പ് അധിഷ്‌ഠിത ക്യാബുകൾക്കും സിറ്റി ടാക്‌സികൾക്കും ഏകീകൃത നിരക്കുകൾ നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരൂ : കര്‍ണാടക ഗതാഗത വകുപ്പ് സിറ്റി ടാക്‌സികൾക്കും ആപ്പ് അധിഷ്‌ഠിത അഗ്രഗേറ്ററുകൾ വഴി പ്രവർത്തിക്കുന്നവർക്കായി പുതിയ നിരക്ക് ഘടനയുമായി രംഗത്തെത്തി. ശനിയാഴ്‌ച ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ ഈ പുതിയ ഉത്തരവോടെ, ആപ്പ് അധിഷ്‌ഠിത ക്യാബ് അഗ്രഗേറ്റർമാരായ ഊബർ, ഒല എന്നിവയ്‌ക്കും സിറ്റി ടാക്‌സികൾക്കുമുള്ള നിരക്കുകൾ ഏകീകൃതമായിരിക്കും (Karnataka Govt Fixes Uniform Fare For Taxis). കൂടാതെ പുതുക്കിയ നിരക്കുകൾ ഉടനടി പ്രാബല്യത്തോടെ സംസ്ഥാനത്തുടനീളം ബാധകമാകും. ഇതിന് മുമ്പ് രണ്ട് വിഭാഗത്തിലുള്ള ടാക്‌സികൾക്കും വ്യത്യസ്‌ത നിരക്കായിരുന്നു ഈടാക്കിയിരുന്നത്.

പുതിയ നിരക്ക് ഘടന അനുസരിച്ച്, വാഹനത്തിന്‍റെ വിലയുടെ അടിസ്ഥാനത്തിൽ ക്യാബുകളെ മൂന്ന് ക്ലാസുകളായി തിരിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയോ അതിൽ താഴെയോ വാങ്ങുന്ന വാഹനങ്ങൾക്ക് നാല് കിലോമീറ്റർ വരെ മിനിമം നിരക്ക് 100 രൂപയായി നിജപ്പെടുത്തി, ഓരോ അധിക കിലോമീറ്ററിനും 24 രൂപ ഈടാക്കും. 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവർക്ക് മിനിമം നിരക്ക് 115 രൂപയും കിലോമീറ്ററിന് 28 രൂപയുമാണ്.

അധിക നിരക്ക് ഈടാക്കാൻ ഒരു ക്യാബ് അഗ്രഗേറ്റർമാരെയും അനുവദിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. വെയിറ്റിങ് ചാർജിനെ സംബന്ധിച്ചിടത്തോളം, ആദ്യത്തെ അഞ്ച് മിനിറ്റ് സൗജന്യമാണ്. അതിനുശേഷം ഓരോ മിനിറ്റിനും യാത്രക്കാരിൽ നിന്ന് 1 രൂപ വച്ച് ഈടാക്കും. കൂടാതെ, ആപ്പ് അധിഷ്‌ഠിത അഗ്രഗേറ്റർമാർക്ക് അഞ്ച് ശതമാനം ജിഎസ്‌ടിയും യാത്രക്കാരിൽ നിന്ന് ടോൾ ചാർജും ഈടാക്കാമെന്നും പുതിയ ഉത്തരവിൽ പറയുന്നു. 12 മുതൽ 6 വരെ ബുക്ക് ചെയ്യുന്ന ക്യാബുകൾക്ക് 10 ശതമാനം അധികമായി ഈടാക്കാം എന്നുമാണ് ഉത്തരവ്.

ALSO READ : വിവേചനം അനുവദിക്കാനാകില്ല; പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശം, കര്‍ണാടക ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.