ETV Bharat / bharat

കര്‍ണാടകയിലെ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; രണ്ട് മലയാളികളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം

author img

By ETV Bharat Kerala Team

Published : Jan 29, 2024, 10:24 AM IST

ദക്ഷിണ കന്നഡ ജില്ലയിലെ വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശിയായ ബഷീറിന്‍റെ ഫാമിലെ പടക്കശാലയിലാണ് സ്ഫോടനം ഉണ്ടായത്.

fire  blast  firecracker company  Karnataka  Dakshina Kannada  പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം  കര്‍ണാടക  3 പേര്‍ക്ക് ദാരുണാന്ത്യം
Blast at firecracker company Karnataka

കര്‍ണാടക: കർണാടകയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.

ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്കടിയിൽ ആണ് അപകടം നടന്നത്. മലയാളികളായ സ്വാമി (55 ), വർഗീസ് (68 ), ഹസൻ സ്വദേശിയായ ചേതൻ (25 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ (28/01/2024) വൈകിട്ട് 5 മണിയോടെ വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശിയായ ബഷീറിന്‍റെ ഫാമിലെ പടക്കശാലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 9 പേർ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

മരിച്ച ഒരാളുടെ ശരീരം സംഭവം സ്ഥലത്തു നിന്നും കണ്ടെടുക്കുകയായിരുന്നു. ബാക്കി രണ്ടുപേരുടെയും മൃതദേഹം 100 മീറ്ററോളം അകലെയായി ചിതറി കിടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.